Film News

"ഇതുവരെ ചെയ്യാത്ത റോളായിരുന്നു എങ്കിലും അത് എളുപ്പത്തിലാക്കിയത് മേനേ പ്യാര്‍ കിയയുടെ സെറ്റിലെ ആ മാജിക്ക്"

ഫൈസൽ ഫസലുദീൻ രചനയും സംവിധാനവും നിർവഹിച്ച് പുറത്തിറങ്ങാൻ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മേനേ പ്യാർ കിയാ. ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന സിനിമ ഒരു റൊമാന്റിക് ആക്ഷൻ ചിത്രമാണ്. താൻ ഇതുവരെ ചെയ്തതിൽ നിന്നും തീർത്തും വ്യത്യസ്തമായ സിനിമയാണ് മേനേ പ്യാർ കിയാ എന്നും തുടക്കത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും സിനിമയുടെ ടീം വളരെ നല്ലതായതുകൊണ്ട് കഥാപാത്രത്തിലേക്ക് എളുപ്പത്തിൽ കടക്കാൻ സാധിച്ചു എന്ന് സിനിമയിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ എന്നിവർ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ഹൃദു ഹാറൂണിന്റെ വാക്കുകൾ

നേരത്തെ ചെയ്ത സിനിമകളിൽ കുറച്ചുകൂടി റഫ് റോളുകളായിരുന്നു. മേനേ പ്യാർ കിയായുടെ ആദ്യ പോസ്റ്ററുകൾ കണ്ടപ്പോൾ അതുതന്നെയാണ് ചെയ്യാൻ പോകുന്നത് എന്നൊരു ഫീൽ പ്രേക്ഷകർക്ക് ലഭിച്ചിരുന്നു. പക്ഷെ, അങ്ങനെയല്ല. നേരത്തെയുള്ള സിനിമകളിൽ നിന്നും വളരെ വ്യത്യസ്തമാണ്. കുറച്ചുകൂടി ചിൽ ക്യാരക്ടറാണ്. തുടക്കത്തിൽ ഈ റോൾ കുറച്ച് ചലഞ്ചിങ് ആയിരുന്നു. പക്ഷെ, ടീം വളരെ കംഫർട്ടബിൾ ആയതുകൊണ്ട് എളുപ്പത്തിൽ ചെയ്യാൻ സാധിച്ചു.

പ്രീതി മുകുന്ദന്റെ വാക്കുകൾ

വളരെ യങ് ആയ ടീം ആയിരുന്നു സിനിമയുടേത്. എനിക്ക് ഇവിടെ വന്നത് വളരെ സന്തോഷം തരുന്ന ഒരു കാര്യമാണ്. സെറ്റിൽ എല്ലാവരും ഭയങ്കര ഫണ്ണി ആയിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കി, ഭയങ്കര ജോളിയായാണ് ഷൂട്ടിങ് പുരോ​ഗമിച്ചത്. സത്യത്തിൽ അത് എനിക്ക് വളരെ പുതിയ അനുഭവമായിരുന്നു. ഞാൻ ഉൾപ്പടെ മൂന്നോ നാലോ സ്ത്രീ കഥാപാത്രങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ആൺകുട്ടികളുമായി ജെൽ ആകാൻ സമയം എടുക്കുമായിരുന്നു. പക്ഷെ, ഇവിടെ ആ പ്രശ്നം ഉണ്ടായിരുന്നില്ല.

ഏറ്റവും മികച്ച ഗോൾഡ് ഇൻവെസ്റ്റ്മെൻ്റ് ആപ്പ് പുരസ്കാരം ഓ ഗോൾഡിന്

'അതേയ്, ഈ ജാതി മാറിയാ കുഴപ്പുണ്ടോ?' ചിരിപ്പിച്ച് 'അതിഭീകര കാമുകന്‍' ട്രെയിലര്‍, ചിത്രം നവംബര്‍ 14ന് തിയറ്ററുകളില്‍

അതേയ്, ഈ ജാതി മാറിയാ കുഴപ്പുണ്ടോ...രസികൻ ട്രെയിലറുമായി 'അതിഭീകര കാമുകൻ' ട്രെയിലർ, നവംബർ 14ന്

ആന്റണി വര്‍ഗീസും കീര്‍ത്തി സുരേഷും ഒന്നിക്കുന്നു; പുതിയ ചിത്രത്തിന്റെ പ്രൊജക്ട് സൈനിംഗ് വീഡിയോ പുറത്ത്

വിദേശത്തു നിന്ന് എത്ര സ്വര്‍ണ്ണം കൊണ്ടുവരാനാകും? THE MONEY MAZE

SCROLL FOR NEXT