Film News

ആ പോസ്റ്ററിൽ കാണുന്നതൊക്കെ ഒരു ഗുമ്മിന്, 'മേനേ പ്യാർ കിയാ'യിലേത് ഫൺ ക്യാരക്ടർ: ഹൃദു ഹാറൂണ്‍

മേനേ പ്യാർ കിയാ എന്ന സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞ് ഹൃദു ഹാറൂണ്‍. വളരെ സിംപിളായ, സില്ലി എന്ന് പറയാൻ കഴിയുന്ന കഥാപാത്രമാണ് സിനിമയിലേത് എന്ന് ഹൃദു പറഞ്ഞു. മേനേ പ്യാർ കിയാ എന്ന സിനിമ ഒരു കംപ്ലീറ്റ് ഫൺ പാക്കേജ് ആയിരിക്കുമെന്നും നടൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

'മേനേ പ്യാർ കിയാ ഒരു ഫൺ പാക്കേജ് എന്ന രീതിയിലാണ് പുറത്ത് വരുന്നതെങ്കിലും രക്തത്തിൽ കുളിച്ച് നിൽക്കുന്ന എന്നെ കാണിച്ചുകൊണ്ടാണ്. അതെല്ലാം സിനിമയുടെ സെക്കന്റ് ഹാഫിൽ വരുന്ന കാര്യങ്ങളാണ്. ഒന്നാം പകുതിയിൽ വളരെ സില്ലായായ ക്യാരക്ടറാണ്. അതിലാണ് ഈ ഫൺ കൂടുതൽ വർക്ക് ആവുന്നത്. പടം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ പ്രേക്ഷകന് എന്തോ ലഭിച്ചത് പോലൊരു ഫീൽ കിട്ടുന്ന രീതിയിലാണ് സംവിധായകൻ ഈ സിനിമ ക്രാഫ്റ്റ് ചെയ്തിരിക്കുന്നത്', ഹൃദു ഹാറൂൺ പറഞ്ഞു.

നവാഗതനായ ഫൈസൽ ഫസലുദീൻ സംവിധാനം ചെയ്ത് ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി, മിദൂട്ടി, അർജ്യോ, തുടങ്ങിയവർ പ്രധാന കഥാപാത്രത്തിലെത്തുന്ന സിനിമയാണ് മേനേ പ്യാർ കിയാ. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഡോൺപോൾ പി, സംഗീതം-ഇലക്ട്രോണിക് കിളി, എഡിറ്റിംഗ്- കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ബിനു നായർ, പ്രൊഡക്ഷൻ കൺട്രോളർ-ശിഹാബ് വെണ്ണല, കലാസംവിധാനം- സുനിൽ കുമാരൻ.

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

SCROLL FOR NEXT