Film News

'''പത്താനി'ലെ ദീപികയുടെ ഗാനം രൺവീർ എങ്ങനെ അനുവദിച്ചു കൊടുത്തു''; ആശ്ചര്യപ്പെട്ട് മുൻ ഐ പി എസ് ഓഫീസർ; പ്രതികരിച്ച് സോഷ്യൽ മീഡിയ

ദീപിക പദുകോണും ഷാരൂഖ് ഖാനും മുഖ്യ വേഷങ്ങളിലെത്തുന്ന പത്താൻ എന്ന ചിത്രം വിവാദമായതിനു പുറകെ, ഗാനരംഗത്ത് അഭിനയിക്കാൻ ദീപികയെ, ഭർത്താവ് രൺവീർ എങ്ങനെ അനുവദിച്ചു എന്ന ആശ്ചര്യവുമായി മുൻ ഐ പി എസ് ഓഫീസർ എം നാഗേശ്വര റാവു. ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനം വിവാദവിഷയമായിരിക്കുന്ന സാഹചര്യത്തിലാണ് മുൻ ഐ പി എസ് ഓഫീസറുടെ ട്വിറ്റർ കമന്റ്. കുറച്ച് രൂപയ്ക്ക് വേണ്ടി തന്റെ ഭാര്യയെ പരസ്യമായി പീഡിപ്പിക്കാൻ അനുവദിക്കുന്ന അല്ലെങ്കിൽ സഹിക്കുന്ന ഇയാൾ എന്ത് തരത്തിലുള്ള ഭർത്താവാണ് എന്ന ഐ പി എസ് ഓഫീസറുടെ സ്ത്രീവിരുദ്ധ പ്രസ്താവനയോട് പ്രതികരിക്കുകയാണ് സോഷ്യൽ മീഡിയ.

സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത് ഷാരൂഖ് ഖാനും ദീപിക പദുകോണും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ജനുവരി 25 ന് പ്രദർശനത്തിന് ഒരുങ്ങവേയാണ് സംഘ്പരിവാർ സംഘടനകളും ബിജെപി നേതാക്കളും എതിർപ്പുമായെത്തിയത്. ചിത്രത്തിലെ കഴിഞ ദിവസം റിലീസ് ചെയ്ത ഗാനരംഗത്തിൽ ദീപിക പദുകോൺ കാവി നിറത്തിലുള്ള ബിക്കിനിയാണ് ധരിച്ചിരിക്കുന്നതെന്നും, അത് മത വികാരം വൃണപ്പെടുത്തുന്നതാണ് എന്നതുമാണ് ആരോപണം. ചിത്രത്തിനെതിരെയുള്ള പ്രതിഷേധങ്ങൾക്ക് ഐക്യപ്പെട്ടുകൊണ്ടാണ് മുൻ ഐ പി എസ് ഓഫീസറുടെ പോസ്റ്റ്. പോസ്റ്റിനെതിരെ നിരവധി കമന്റുകളാണ് ട്വിറ്ററിൽ വന്നുകൊണ്ടിരിക്കുന്നത്.

വിവാദത്തിൽ ചിത്രത്തെ പിന്തുണച്ചുകൊണ്ട് പ്രകാശ് രാജ് രംഗത്ത് വന്നിരുന്നു. ഇപ്പോൾ സംവിധായകൻ ഒനിർ, നാഗേശ്വര റാവുവിന്റെ ട്വീറ്റിന് പ്രതിഷേധവുമായി രംഗത്തുണ്ട്. ലോകം എങ്ങനെ വേണമെങ്കിലും പ്രതികരിക്കട്ടെ, പോസിറ്റീവ് ആയി തന്നെ മുൻപോട്ടുപോകുമെന്ന് ഷാരൂഖാനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

'ഹൊററുമുണ്ട് കോമഡിയുമുണ്ട്'; ആദ്യ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണം നേടി 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്

ഹല കാസ്രോഡ് ഗ്രാന്‍ഡ് ഫെസ്റ്റ് 2025 ഒക്ടോബർ 26 ന്

ഒത്തുതീര്‍പ്പിനെ കീഴടങ്ങലായി തെറ്റിദ്ധരിക്കേണ്ടതില്ല; ആര്‍എസ്എസ് വിദ്യാഭ്യാസ നയത്തിനെതിരായ പോരാട്ടം തുടരും

നൂറോളം സ്‌ക്രീനുകളിൽ രണ്ടാം വാരത്തിലേക്ക്; 'പാതിരാത്രി' ജൈത്രയാത്ര തുടരുന്നു

ഇനി ഭയത്തിന്റെയും ചിരിയുടെയു നാളുകൾ; ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' തിയറ്ററുകളിൽ

SCROLL FOR NEXT