Film News

മാസ്സ് ഇറച്ചുവെട്ടുകാരിയായി ഹണി റോസ്, എബ്രിഡ് ഷൈന്റെ നിർമാണത്തിൽ 'റേച്ചൽ'

ഹണി റോസ് പ്രധാനവേഷത്തിലെത്തുന്ന റേച്ചൽ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. എബ്രിഡ് ഷൈൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. ഒരു ഇറച്ചുവെട്ടുകാരിയായണ് ചിത്രത്തിൽ ഹണി റോസ് എത്തുന്നത്. കൈയ്യിൽ വെട്ടുകത്തിയുമായി രക്തനിബിഡമായ അന്തരീക്ഷത്തിൽ ഇറച്ചി നുറുക്കുന്ന റേച്ചലായി ഹണി റോസിനെ പോസ്റ്ററിൽ കാണുവാൻ സാധിക്കും. പ്രേക്ഷകർ ഇതുവരെ കാണാത്ത തരത്തിലൊരു ഹണി റോസിനെയാണ് പോസ്റ്ററിൽ അണിയറപ്രവർത്തകർ അവതരിപ്പിക്കുന്നത്.

കഥാകൃത്തും കവിയുമായ രാഹുൽ മണപ്പാട്ടാണ് ചിത്രത്തിന്റെ രചന. ബാദുഷ പ്രൊഡക്ഷൻസ്, പെൻ & പേപ്പർ ക്രിയേഷൻസ് എന്നീ ബാനറുകളിൽ ബാദുഷ എൻ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ മണപ്പാട്ടിന്റെ കഥക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു.

മലയാള സിനിമ സംഗീത മേഖലയിലെ നവതരംഗങ്ങളിൽ ഒരാളായ അങ്കിത് മേനോനാണ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നത്. നിരവധി പുരസ്കാരങ്ങൾ നേടിയ MR രാജാകൃഷ്ണനാണ് സൗണ്ട് മിക്‌സും സംസ്ഥാന അവാർഡ് ജേതാവായ ശ്രീ ശങ്കർ സൗണ്ട് ഡിസൈനും ചെയ്യുന്നു.സ്റ്റേറ്റ് അവാർഡ് ജേതാവായ ചന്ദ്രു ശെൽവരാജാണ് സിനിമാട്ടോഗ്രാഫർ. പ്രൊഡക്ഷൻ ഡിസൈൻ നിർവഹിക്കുന്ന എം ബാവ, എഡിറ്റിംഗ് കൈകാര്യം ചെയ്യുന്ന മനോജ് എന്നിവരും സ്റ്റേറ്റ് അവാർഡ് ജേതാക്കളാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് - മഞ്ജു ബാദുഷ, നീതു ഷിനോയ്, ലൈൻ പ്രൊഡ്യൂസർ - പ്രിജിൻ ജെ പി, പി ആർ ഓ - എ എസ് ദിനേശ്, ആതിര ദിൽജിത്, ഡിസൈൻ & മോഷൻ പോസ്റ്റർ - ടെൻ പോയിൻറ്, ഡിജിറ്റൽ മാർക്കറ്റിംഗ് - മാറ്റിനി ഫൈവ്, അനൂപ് സുന്ദരൻ.

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

SCROLL FOR NEXT