Film News

‘ഇതിഹാസത്തിന് വിട’; കിര്‍ക്ക് ഡഗ്ലസിന് ആദരമര്‍പ്പിച്ച് സോഷ്യല്‍ മീഡിയ

THE CUE

ഹോളിവുഡ് താരം കിര്‍ക്ക് ഡഗ്ലസ് അന്തരിച്ചു. 103 വയസ്സായിരുന്നു ആറ് പതിറ്റാണ്ടുകളിലായി തൊണ്ണൂറുകളിലധികം ഹോളിവുഡ് ചിത്രങ്ങളിലഭിനയിച്ച കിര്‍ക്ക് ഡഗ്ലസ് എക്കാലത്തെയും ഇതിഹാസ താരങ്ങളിലൊരാളായിട്ടാണ് വിളിക്കപ്പെടുന്നത്. സ്റ്റാന്‍ലി കുബ്രിക്കിന്റെ നാല് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ നേടിയ സ്പാര്‍ട്ടക്കസ് എന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രം ശ്രദ്ധേയമാണ്. മൂന്ന് തവണ ഓസ്‌കര്‍ നോമിനേഷനും താരത്തിന് ലഭിച്ചിട്ടുണ്ട്.

മകനും ഓസ്‌കര്‍ ജേതാവുമായ മെക്കല്‍ ഡഗ്ലസാണ് താരം അന്തരിച്ച വിവരം അറിയിച്ചത്. ലോകത്തിന് അദ്ദേഹം ഒരു ഇതിഹാസമായിരുന്നു, സിനിമകളുടെ സുവര്‍ണ കാലഘട്ടത്തിലെ നടന്‍, വരും തലമുറകളിലും നിലനില്‍ക്കുന്ന ഒരു പാരമ്പര്യത്തെയാണ് അദ്ദേഹം സിനിമയില്‍ ഉപേക്ഷിച്ചു പോകുന്നത്. പൊതുജനങ്ങള്‍ക്ക് സഹായവും സമാധാനവും നല്‍കാന്‍ പ്രവര്‍ത്തിച്ച മനുഷ്യസ്‌നേഹി എന്ന നിലയില്‍ ചരിത്രം അദ്ദേഹത്തെ ഓര്‍മ്മിക്കുമെന്നും മെക്കല്‍ ഡഗ്ലസ് കുറിച്ചു.

'ചാംപ്യന്‍(1949), ദി ബാഡ് ആന്റ് ബ്യൂട്ടിഫുള്‍(1952), 'ലസ്റ്റ് ഫോര്‍ ലൈഫ്'(1956) എന്നീ ചിത്രങ്ങള്‍ക്കാണ് കിര്‍ക്കിന് ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചത്. 1995ല്‍ ഓണററി ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കിയും അക്കാദമി അദ്ദേഹത്തെ ആദരിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഹോളിവുഡിലെ മറ്റ് പ്രമുഖരും കിര്‍ക്കിനെ കുറിച്ചുള്ള ഓര്‍മകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയാണ്.'കഴിഞ്ഞ 45 വര്‍ഷത്തെ അദ്ദേഹത്തിന്റെ സിനിമാജീവിതത്തില്‍ ഒരു ചെറിയ ഭാഗമാകാന്‍ കഴിഞ്ഞതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് സ്റ്റീവന്‍ സ്പില്‍ബര്‍ഗ് കുറിച്ചു. 'അദ്ദേഹത്തിന്റെ കൈയ്യക്ഷരത്തിലുളള കുറിപ്പുകളും പിതൃ ഉപദേശവും എനിക്ക് നഷ്ടമാകും, ഒപ്പം അദ്ദേഹത്തിന്റെ ജ്ഞാനവും ധൈര്യവും. എന്റെ ബാക്കി ജീവിതത്തിന് പ്രചോദനമാകാന്‍ അദ്ദേഹത്തെ കുറിച്ചുളള ഈ ഓര്‍മ്മള്‍ മാത്രം മതിയാകും.' സ്പില്‍ബര്‍ഗ് ദി ഹോളിവുഡ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT