Film News

രാജാവ് ന​ഗ്നൻ ആണെന്ന് വിളിച്ചു പറയാനുള്ള ചങ്കൂറ്റം കലാകാരന്മാർക്ക് വേണം, അടുത്തിടെ ഇറങ്ങിയ സിനിമകളൊക്കെ നമ്മൾ കണ്ടതല്ലേ?: ഹക്കീം ഷാ

ആവിഷ്കാര സ്വതന്ത്രത്തിന് മേൽ കത്രിക വയക്കുന്നത് ആരാണ് തെറ്റുകാർ എന്ന് അവർ തന്നെ വിളിച്ചു പറയുന്നതിന് തുല്യമാണ് എന്ന് നടൻ ഹക്കീം ഷാജഹാൻ. വലിയ വലിയ സാമ്രാജ്യങ്ങൾ പൊളിഞ്ഞു വീഴുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങൾ എല്ലാം തന്നെ അവിടെയുണ്ടായിട്ടുള്ള നാടകങ്ങളും സം​ഗീതങ്ങളും സിനിമകളും ഒക്കെ തന്നെയാണെന്നും രാജാവ് ​ന​ഗ്നൻ ആണെന്ന് വിളിച്ചു പറയാനുള്ള ചങ്കൂറ്റം കലാകാരന്മാർക്ക് ഉണ്ടാകണെമന്നും ഹക്കീം ഷാജഹാൻ പറഞ്ഞു. ബസൂക്ക എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു ഹക്കീം ഷാജഹാൻ.

ഹക്കീം ഷാജഹാൻ പറഞ്ഞത്:

ഏത് വലിയ തിരുത്തലുകൾ ഉണ്ടാകുമ്പോഴും രാഷ്ട്രീയ പരമായിട്ട് ആണെങ്കിലും വലിയ സാമ്രാജ്യങ്ങൾ പൊളിഞ്ഞു വീഴുന്നതിന്റെ പ്രധാന കാരണം അവിടെയുണ്ടായിട്ടുള്ള നാടകങ്ങളും അല്ലെങ്കിൽ സം​ഗീതങ്ങളും പിന്നെ സിനിമയും ഒക്കെ തന്നെയാണ്. രാജാവ് ന​ഗ്നൻ ആണെങ്കിൽ ന​ഗ്നൻ ആണെന്ന് വിളിച്ചു പറയാനുള്ള ചങ്കൂറ്റം ഇവിടെയുള്ള കലാകാരന്മാർക്ക് വേണം. അങ്ങനെ വിളിച്ചു പറയുന്ന കലാകാരന്മാർ ഇഷ്ടം പോലെയുണ്ടല്ലോ. അടുത്തിടെ ഇറങ്ങിയ സിനിമകളൊക്കെ നമ്മൾ കണ്ടതല്ലേ? കത്രിക വീണതിലൊന്നും കാര്യമില്ല. കഥ പറഞ്ഞല്ലോ? കത്രിക വീഴുമ്പോൾ ആരാണ് ഇവിടെ തെറ്റുകാർ എന്ന് അവർ തന്നെ വിളിച്ച് പറയും പോലെ ആണ് എനിക്ക് തോന്നുന്നത്.

സ്റ്റൈലിഷ് ലൂക്കിൽ മമ്മൂട്ടി നായകനായെത്തുന്ന മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ബസൂക്ക. നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഗെയിം ത്രില്ലര്‍ സ്വഭാവത്തിലെത്തിയ ചിത്രമാണ്. ചിത്രത്തിൽ ഹക്കീം ഷായും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടിയെക്കൂടാതെ ​ഗൗതം വാസുദേവ മേനോനും ബസൂക്കയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിൽ ബെഞ്ചമിൻ ജോഷ്വ എന്ന പോലീസ് ഉദ്ധ്യോ​ഗസ്ഥൻ ആയാണ് ​ഗൗതം വാസുദേവ് മേനോൻ എത്തിയിരിക്കുന്നത്. ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്‍ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസും ചേർന്നാണ്. ഒരു ക്രൈം ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ ഈശ്വര്യ മേനോന്‍, ദിവ്യ പിള്ള സിദ്ധാർഥ് ഭരതൻ, ബാബു ആന്റണി, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, സ്ഫടികം ജോർജ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

SCROLL FOR NEXT