Film News

പിടിച്ചുലയ്ക്കുന്ന ത്രില്ലർ; പ്രേക്ഷക പ്രശംസ നേടി ഹെയിൽ മേരി

പ്രായഭേദമന്യേ കേരള സിനിമാ പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങി മാർട്ടിൻ പ്രക്കാട്ട് – കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിലെ ഏറ്റവും പുതിയ ചിത്രം ‘ഹെയിൽ മേരി’. കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ കണ്ണുകൾ നിറച്ച ചിത്രം വൈകാരിക മുഹൂർത്തങ്ങൾ നിറഞ്ഞ ഗംഭീരമായൊരു ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.

കേരളത്തിലുടനീളം ഇന്നലെ പ്രദർശനത്തിനെത്തിയ ചിത്രത്തിന് ആദ്യ ഷോ മുതൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ താരങ്ങളുടെ പ്രകടനങ്ങളും സാങ്കേതിക മികവും ഇതിനോടകം ചർച്ചയായിട്ടുണ്ട്. ചിത്രത്തിന് ലഭിക്കുന്ന ഈ സ്നേഹത്തിനും പ്രശംസകൾക്കും കഴിഞ്ഞ ദിവസം നടന്ന പ്രസ്സ് മീറ്റിൽ കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും, പ്രേക്ഷകരോട് നന്ദി അറിയിച്ചിരുന്നു. ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവരുടെയും പ്രയത്നത്തിൻ്റെ ഫലമാണ് ഈ ചിത്രമെന്ന് കുഞ്ചോക്കോ ബോബൻ കൂട്ടിച്ചേർത്തു. പുതിയ സംവിധായകനെന്ന നിലയ്ക്ക് തനിക്ക് വലിയ പിന്തുണയാണ് ചിത്രത്തിൽ എല്ലാവരും നൽകിയതെന്ന് സംവിധായകൻ വിഷ്ണു രവികുമാറും കൂട്ടിച്ചേർത്തു. എല്ലാതരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന രീതിയിലുള്ള ചിത്രത്തിൻ്റെ ആവിഷ്കാര രീതിയാണ് ചിത്രം എല്ലാവർക്കും ഇഷ്ടപ്പെടാൻ കാരണമായതെന്ന് നടൻ ജഗദീഷും വ്യക്തമാക്കി.

വലിയ വിജയത്തിലേക്ക് നീങ്ങുന്ന ചിത്രത്തിന് ഇതിനോടകം നിലവിലെ ഷോകളെക്കാൾ ഒട്ടനേകം പുതിയ ഷോകളും, കൂടുതൽ തിയേറ്ററുകളും ലഭിച്ചിരിക്കുകയാണ്.

‘ഓഫീസർ ഓൺ ഡ്യൂട്ടി’ക്ക് ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയോടെയാണ് ‘ഹെയിൽ മേരി’ എത്തുന്നത്. നവാഗതനായ വിഷ്ണു രവികുമാർ സംവിധാനം ചെയ്യുന്ന ചിത്രം മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ഗ്രീൻ റൂം പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്. മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ നിർമ്മാണ പങ്കാളികളാണ്. പ്രശസ്ത സാഹിത്യകാരൻ ജി. ആർ. ഇന്ദുഗോപന്റെ നോവലിനെ ആസ്പദമാക്കി ഡോ. നീരജ് രാജനും മാർട്ടിൻ പ്രക്കാട്ടും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

കുഞ്ചാക്കോ ബോബനൊപ്പം സുരാജ് വെഞ്ഞാറമൂട്, വിനയ് ഫോർട്ട്, ജഗദീഷ്, അനു സിത്താര, സുഹാസിനി മണിരത്നം, ഹക്കീം ഷാ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

റോബി വർഗീസ് രാജ് ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും ചമൻ ചാക്കോ എഡിറ്റിംഗും നിർവഹിക്കുന്നു. ദിലീപ് നാഥ് (പ്രൊഡക്ഷൻ ഡിസൈൻ), റോണക്സ് സേവ്യർ (മേക്കപ്പ്), സമീറ സനീഷ് (വസ്ത്രാലങ്കാരം), ഷബീർ മലവട്ടത്ത് (പ്രൊഡക്ഷൻ കൺട്രോളർ), കലൈ കിങ്സൺ, ആക്ഷൻ സന്തോഷ് (ആക്ഷൻ കൊറിയോഗ്രാഫി), വിഷ്ണു സുജാതൻ (സൗണ്ട് ഡിസൈൻ) എന്നിവരാണ് മറ്റ് പ്രധാന സാങ്കേതിക പ്രവർത്തകർ. ആരിഷ് അസ്ലം, ജിബിൻ ജോൺ എന്നിവർ ചീഫ് അസോസിയേറ്റ് ഡയറക്ടർമാരും അനൂപ് ചന്ദ്രൻ ചീഫ് അസോസിയേറ്റ് ക്യാമറാമാനുമാണ്. അശ്വിൻ രമേഷ് (സെക്കൻഡ് യൂണിറ്റ് ക്യാമറ), സിദ്ധാർത്ഥ് എസ്., രാജീവ് സേതുലാൽ ബി. (അസോസിയേറ്റ് ഡയറക്ടർമാർ), ശ്രീക് വാര്യർ (കളറിസ്റ്റ്), പ്രോമിസ് (വി.എഫ്.എക്സ്), സാബി ഹംസ (സ്റ്റിൽസ്) എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. സ്നേക്ക്പ്ലാന്റാണ് വിഷ്വൽ പ്രൊമോഷൻസ്. പി.ആർ.ഒ: പ്രതീഷ് ശേഖർ, ഹെയിൻസ്.

ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ലയായി വയനാട്, ഇനി ലക്ഷ്യം 'കാര്‍ബണ്‍ ന്യൂട്രല്‍'

സ്‌ക്രിപ്പ്റ്റിങ് സമയം മുതൽ 'കോസ്മിക് സാംസണായി' മനസ്സിൽ ഉണ്ടായിരുന്നത് സന്ദീപ്: സംവിധായകൻ അഭിജിത്ത് ജോസഫ്

സംവിധായകന്‍ ലിജു കൃഷ്ണ കുറ്റവിമുക്തന്‍; ബലാത്സംഗ കേസില്‍ വെറുതെ വിട്ടു

യുഎഇ ദേശീയദിനാഘോഷമായി ഡിപി വേൾഡ് ഇന്‍റർനാഷണല്‍ ലീഗ് ടി20; ദുബായ് ക്യാപിറ്റൽസുമായി കൈകോർത്ത് അൽ നഹ്ദ സെന്‍റർ

'സൂപ്പർ' ഹീറോ ഇൻ മലയാളം; തിയറ്ററുകളിൽ എത്തി കോസ്മിക് സാംസൺ

SCROLL FOR NEXT