Film News

ഗോവിന്ദ് വസന്തയുടെ സംഗീതം, നായികയായി ഗൗരി കിഷന്‍ ; മ്യൂസിക്കല്‍ ലവ് സ്‌റ്റോറി 'ലിറ്റില്‍ മിസ്സ് റാവുത്തര്‍'

96 എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗൗരി കിഷന്‍ പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ലിറ്റില്‍ മിസ്സ് റാവുത്തര്‍. എസ് ഒറിജിനല്‍സിന്റെ നിര്‍മാണത്തില്‍ നവാഗതനായ വിഷ്ണു ദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മ്യൂസിക്കല്‍ ലവ് സ്‌റ്റോറിയായ ചിത്രത്തിന് ഗോവിന്ദ് വസന്തയാണ് സംഗീതമൊരുക്കുന്നത്.

ഷേര്‍ഷാ ഷെരീഫാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. മഹാനടി, അര്‍ജ്ജുന്‍ റെഡ്ഡി തുടങ്ങിയ ചിത്രങ്ങള്‍ തെലുങ്കാനയില്‍ വിതരണം ചെയ്ത എസ് ഒറിജിനല്‍സിന്റെ ബാനറില്‍ ശ്രുജന്‍ യരബോളുവാണ് ചിത്രം നിര്‍മിക്കുന്നത്. സഹനിര്‍മ്മാണം സുതിന്‍ സുഗതന്‍. ഗോവിന്ദ് വസന്തയുടെ സംഗീതത്തിന് അന്‍വര്‍ അലിയും, ടിറ്റോ പി തങ്കച്ചനും ചേര്‍ന്നാണ് വരികള്‍ എഴുതുന്നത്. സിനിമയുടെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് വണ്ടര്‍വോള്‍ റെക്കോര്‍ഡ്സാണ്.

സംഗീത് പ്രതാപ് ചിത്രസംയോജനവും, ലൂക്ക് ജോസ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. കലാസംവിധായകന്‍ മഹേഷ് ശ്രീധറും വസ്ത്രാലങ്കാരം തരുണ്യ വി.കെയുമാണ്. മേക്കപ്പ് ജയന്‍ പൂക്കുളം കൈകാര്യം ചെയ്യുമ്പോള്‍ ശാലു പേയാട്, നന്ദു, റിച്ചാര്‍ഡ് ആന്റണി എന്നിവര്‍ചേര്‍ന്നാണ് ചിത്രത്തിന്റെ സ്റ്റീല്‍സ് ഒരുക്കുന്നത്. വിജയ് ജി എസ് പ്രൊഡക്ഷന്‍ കണ്‍ട്രോളറും, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രവീണ്‍ പ്രഭരവും, സിജോ ആന്‍ഡ്രൂ അസോസിയേറ്റ് ഡയറക്ടറുമാണ്.

വെഫ്ക്സ്മീഡിയ വിഎഫ്എക്സും, കെസി സിദ്ധാര്‍ത്ഥന്‍ ശങ്കരന്‍ എഎസ് സൗണ്ട് ഡിസൈനും, വിഷ്ണു സുജാത് ശബ്ദമിശ്രണവും കൈകാര്യം ചെയ്യുന്നു. കളറിസ്റ്റ് ബിലാല്‍ റഷീദ്, പബ്ലിസിറ്റി ഡിസൈന്‍സ് യെല്ലോ ടൂത്ത്. അജിത് തോമസ് മേക്കിംഗ് വീഡിയോ കൈകാര്യം ചെയ്യുന്നു, ലിറിക്കല്‍ വീഡിയോസിന് പിന്നില്‍ അര്‍ഫാന്‍ നുജൂമാണ്. സ്റ്റോറീസ് സോഷ്യലിന്റെ ബാനറില്‍ സംഗീത ജനചന്ദ്രനാണ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് കൈകാര്യം ചെയ്യുന്നത്.

കഥാപാത്രങ്ങൾക്ക് പേരിടാൻ ഇവരുടെ അനുമതി വേണമെന്ന അവസ്ഥ, സെൻസർ ബോർഡ് നടപടികൾക്കെതിരെ പ്രതിഷേധിക്കും: ബി. രാകേഷ്

ഇന്ത്യാവിഷന്‍ പേരും സമാന ലോഗോയും ഉപയോഗിക്കുന്ന മാധ്യമവുമായി ബന്ധമില്ല, വ്യാജ നീക്കത്തിന് എതിരെ നിയമ നടപടി സ്വീകരിക്കും; എം.കെ.മുനീര്‍

'പാതിരാത്രി' റോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരെ 'പൊലീസ് പിടിച്ചു', 'പാതിരാത്രി' പ്രൊമോഷന്‍ വീഡിയോ

ഉള്ളൊഴുക്ക്, ഭ്രമയുഗം.. ഇനി 'പാതിരാത്രി'; പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഛായാഗ്രഹണ മികവുമായി ഷഹനാദ് ജലാൽ

കൊച്ചി കപ്പൽ അപകടം: മത്സ്യങ്ങളിൽ വിഷം കലർന്നിട്ടുണ്ടോ?

SCROLL FOR NEXT