Film News

പെണ്ണുങ്ങളുടെ നാടായി പൊന്നാപുരം; ഗോകുല്‍ സുരേഷും അനുശ്രീയും ഒന്നിക്കുന്ന ‘ഉള്‍ട്ട’ ട്രെയിലര്‍

THE CUE

ഗോകുല്‍ സുരേഷ് നായകനാകുന്ന പുതിയ ചിത്രം 'ഉള്‍ട്ട'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. സ്ത്രീകള്‍ എല്ലാ കാര്യത്തിലും മുന്നില്‍ നില്‍ക്കുന്ന പൊന്നാപുരം എന്ന ഗ്രാമത്തെ ചുറ്റിപ്പറ്റിയാണ് സിനിമയെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. ദീപസ്തംഭം മഹാശ്ചര്യം, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും, അച്ഛനെയാണെനിക്കിഷ്ടം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയൊരുക്കിയ സുരേഷ് പൊതുവാളാണ് ഉള്‍ട്ടയുെട സംവിധാനം.

വടക്കന്‍ കേരളത്തിലെ പൂരപ്പാട്ടിനോട് സാമ്യമുള്ള ചിത്രത്തിന്റെ ടൈറ്റില്‍ ഗാനം മുന്‍പ് പുറത്തിറക്കിയിരുന്നു. പത്രമിടാന്‍ വരുന്ന ഒരു സ്ത്രീയോടെയായിരുന്നു പാട്ട് ആരംഭിച്ചിരുന്നത്. തുടര്‍ന്ന് ബോട്ട് ഡ്രൈവറായും, ഓട്ടോക്കാരിയായും, പൊലീസായും, ബുദ്ധിജീവിയായുമെല്ലാം സ്ത്രീകളെത്തുമ്പോള്‍ അടുക്കളയില്‍ ഭക്ഷണമുണ്ടാക്കുകയും തുണിയലക്കുകയുമെല്ലാം ചെയ്യുന്ന പുരുഷന്മാരെയും കാണാം. ഇതിന്റെ തുടര്‍ച്ച തന്നെയാണ് ട്രെയിലറും.

അനുശ്രീയുെ പ്രയാഗ മാര്‍ട്ടിനുമാണ് ചിത്രത്തില്‍ നായികമാര്‍. ഇവരെ കൂടാതെ രമേശ് പിഷാരടി, ജാഫര്‍ ഇടുക്കി,തെസ്നി ഖാന്‍, സുരഭി, സുബി സുധീഷ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. സുദര്‍ശനാണ് സംഗീതസംവിധാനം. സിപ്പി ക്രിയേറ്റീവ് വര്‍ക്ക്‌സിന്റെ ബാനറില്‍ ഡോ സുബാഷ് സിപ്പിയാണ് നിര്‍മാണം. പ്രകാശ് വേലായുധന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ഷമീര്‍ മുഹമ്മദാണ്. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈനര്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാനവേഷത്തില്‍; ശബ്ദത്തിന്‍റെയും കേള്‍വിയുടെയും കഥപറഞ്ഞ് ‘ഇറ്റ് ഈസ് എ മെഡിക്കൽ മിറാക്കിൾ’

റിപ്പീറ്റ് അടിച്ച് കാണാൻ ഒരു കിടിലൻ ലൂപ്പ് പടം വരുന്നു; ഫൺ ട്രെയിലറുമായി 'ധൂമകേതു'

നായകൻ പ്രകാശ് വർമ്മ, ഒപ്പം മമ്മൂട്ടിയുടെ കരിക്കാമുറി ഷൺമുഖനും; ലോ ആൻഡ് ഓർഡർ തിയറ്ററുകളിൽ

രണ്ടാം ഘട്ടത്തില്‍ ആന്റി നര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം, ഓപ്പറേഷന്‍ തൂഫാന്‍ ഇനി വാര്‍ഡുകളിലേക്ക്: രമേശ് ചെന്നിത്തല

പോക്കിരിരാജയിലെ മമ്മൂക്കയുടെ എൻട്രി സീനിൽ ഇന്നോവ കാറുകൾ മഹേഷ് നാരായണൻ എഡിറ്റ് ചെയ്ത് ചേർത്തത്: വൈശാഖ്

SCROLL FOR NEXT