Film News

ലാലേട്ടാ, ​ഗംഭീരമായ നിങ്ങളുടെ ശബ്ദ സാന്നിധ്യം ​'ഗെറ്റ് സെറ്റ് ബേബി'യെ കൂടുതൽ സവിശേഷമാക്കിയിരിക്കുന്നു; വിനയ് ​ഗോവിന്ദ്

ഉണ്ണി മുകുന്ദൻ ചിത്രം ​ഗെറ്റ് സെറ്റ് ബേബിക്ക് നടൻ മോഹൻലാൽ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് സംവിധായകൻ വിനയ് ​ഗോവിന്ദ്. കോഹിനൂർ എന്ന ചിത്രത്തിന് ശേഷം വിനയ് ​ഗോവിന്ദ് സംവിധാനം ചെയ്ത ചിത്രമാണ് ​ഗെറ്റ് സെറ്റ് ബേബി. ചിത്രം ആരംഭിക്കുന്നത് മോഹൻലാലിന്റെ പശ്ചാത്തല ശബ്ദത്തോടെയാണ്. ​ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രത്തിന്റെ ഒരു ഭാ​ഗം ആയതിനും ഒപ്പം സമയം കണ്ടെത്തി ചിത്രം കാണാൻ എത്തിയതിനും നന്ദി അറിയിച്ചു കൊണ്ടാണ് വിനയ് ​ഗോവിന്ദ് മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്.

വിനയ് ​ഗോവിന്ദിന്റെ പോസ്റ്റ്:

നന്ദി മോഹൻലാൽ സാർ, നിങ്ങളുടെ അനു​ഗ്രഹത്തോടെയാണ് ‍‍ഞങ്ങൾ ഈ സിനിമ ആരംഭിച്ചത്. ഗംഭീരമായ നിങ്ങളുടെ ശബ്ദ സാന്നിധ്യം ഈ സിനിമയെ കൂടുതൽ സവിശേഷമാക്കിയിരിക്കുന്നു. ഇതിനെ ഏറ്റവും മികച്ചതാക്കിയത്, നിങ്ങൾ സമയമെടുത്ത് ഞങ്ങളുടെ സിനിമ കാണാൻ വന്നപ്പോഴായിരുന്നു. താങ്കളുടെ ഫിലിമോ​ഗ്രാഫിയുമായി ബന്ധപ്പെട്ട് ഒരുപാട് ഓർമ്മകളുള്ള ഒരു ആരാധകൻ എന്ന നിലയിൽ നിങ്ങൾ നൽകിയ പ്രോത്സാഹനവും ‍ഞങ്ങളോടൊപ്പം പങ്കുവച്ച നിമിഷങ്ങളും എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു. ​ഗെറ്റ് സെറ്റി ബേബി എന്ന സിനിമയ്ക്ക് താങ്കൾ നൽകിയ വലിയ പിന്തുണയ്ക്ക് ഞങ്ങളുടെ ടീമിൻ്റെ വലിയ ആലിംഗനങ്ങൾ. ഞങ്ങളുടെ ഈ സിനിമയിൽ വിശ്വസിച്ച ആന്റണി പെരുമ്പാവൂർ ചേട്ടനും നന്ദി.

​'ഗെറ്റ് സെറ്റ് ബേബി'യിൽ നിഖില വിമൽ ആണ് ഉണ്ണി മുകുന്ദന്റെ നായികയായി എത്തിയത്. സ്കന്ദാ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ സജീവ് സോമൻ, സുനിൽ ജയിൻ, പ്രക്ഷാലി ജെയിൻ എന്നിവരാണ് നിർമ്മാണ പങ്കാളികളാകുന്നത്. ഇവരുടെ ആദ്യസംരംഭമാണ് ഗെറ്റ് സെറ്റ് ബേബി. ചെമ്പൻ വിനോദ്, ജോണി അൻ്റണി, ശ്യാം മോഹൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. RDX ന്‌ ശേഷം അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം കൂടിയാണ് ഗെറ്റ് സെറ്റ് ബേബി. ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്. ആധുനിക ജീവിതത്തിലെ രസങ്ങളും സംഭവങ്ങളും വൈകാരിക മുഹൂർത്തങ്ങളും ഇടകലർത്തി കുടുംബ പ്രേക്ഷകർക്ക് ആസ്വാദനത്തിൻ്റെ പുതിയ ഒരു അനുഭവം സമ്മാനിക്കുന്ന ഒരു ടോട്ടൽ ഫാമിലി എൻ്റർടെയിനറായിരിക്കും ചിത്രം എന്നാണ് സൂചന. ചിത്രത്തിന്‍റെ സംഗീതസംവിധാനം നിർവഹിക്കുന്നത് സാം സി എസ് ആണ്. എഡിറ്റിംഗ് അർജു ബെൻ. സുനിൽ കെ ജോർജ് ആണ് പ്രൊഡക്ഷൻ ഡിസൈനർ. വസ്ത്രാലങ്കാരം സമീറാ സനീഷ്. പ്രൊഡക്ഷൻ കണ്ട്രോളർ പ്രണവ് മോഹൻ. പ്രമോഷന്‍ കണ്സള്‍ട്ടന്‍റ് വിപിന്‍ കുമാര്‍ വി. കേരളത്തിലെ വിതരണാവകാശം ആശിര്‍വാദ് സിനിമാസിനാണ്.

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

SCROLL FOR NEXT