Film News

ആസിഫലിയുടെ ബ്രില്യന്റ് പെര്‍ഫോര്‍മന്‍സ്, കെട്ട്യോളാണ് എന്റെ മാലാഖ കണ്ട് ഗീതു മോഹന്‍ദാസ്

THE CUE

2019ലെ സര്‍പ്രൈസ് ഹിറ്റായിരുന്നു കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമ. നവാഗതനായ നിസാം ബഷീര്‍ സംവിധാനം ചെയ്ത ആസിഫലി ചിത്രത്തെ പ്രശംസിച്ച്് രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക ഗീതു മോഹന്‍ദാസ്. ആസിഫലി അനായാസ മികവ് അമ്പരപ്പിച്ചെന്ന് ഗീതു മോഹന്‍ദാസ്. ഇന്‍സ്റ്റഗ്രാമിലാണ് ഗീതു മോഹന്‍ദാസിന്റെ കുറിപ്പ്. ആസിഫലി പ്രശംസയ്ക്ക് നന്ദി അറിയിച്ചു.

ഗീതു മോഹന്‍ദാസ് ആസിഫലിയെക്കുറിച്ച്

കെട്ട്യോളാണ് എന്റെ മാലാഖ കാണാനിടയായി. ആസിഫലിയുടെ അനായാസ പ്രകടന മികവ് അത്ഭുതപ്പെടുത്തി. ഇതുപോലെ ബ്രില്യന്റ് പ്രകടനങ്ങള്‍ തുടര്‍ന്നും ഉണ്ടാകട്ടെ.

ഇടുക്കി ഹൈറേഞ്ചില്‍ ജീവിക്കുന്ന സ്ലീവാച്ചന്‍ എന്ന നാടന്‍ യുവാവിനെയാണ് കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയില്‍ അവതരിപ്പിച്ചത്. മാരിറ്റല്‍ റേപ്പ് ആയിരുന്നു സിനിമയുടെ പ്രമേയം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മാരിറ്റല്‍ റേപ്പിനെ സിനിമ സമീപിച്ച രീതിയെ അനുകൂലിച്ചും വിയോജിച്ചും ചര്‍ച്ചകളുണ്ടായി. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിച്ചത്. ആര്‍ ജെ മാത്തുക്കുട്ടി സംവിധാനം ചെയ്ത കുഞ്ഞെല്‍ദോ ആണ് ആസിഫലിയുടെ അടുത്ത റിലീസ്. രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും എന്ന ചിത്രത്തിലാണ് ആസിഫലി ഇപ്പോള്‍ അഭിനയിക്കുന്നത്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT