Film News

മിഥുന്‍ മാനുവലിന്റെ തിരക്കഥയില്‍ സുരേഷ് ഗോപിയും ബിജു മേനോനും , 'ഗരുഡന്‍' തുടങ്ങി

സുരേഷ് ഗോപി, ബിജു മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മിഥുൻ മാനുവൽ തോമസ് തിരക്കഥയെഴുതി നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഗരുഡൻ'. ഒരു ലീഗൽ ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് 'ഗരുഡൻ' നിർമിക്കുന്നത്.

അഭിരാമി, ലിസ്റ്റിൻ സ്റ്റീഫൻ, വിനയ് ഗോവിന്ദ്, തലൈവാസൽ വിജയ്, മിഥുൻ മാനുവൽ തോമസ്, അരുൺ വർമ്മ എന്നിവർ ചേർന്ന് സിനിമയുടെ ഭദ്രദീപം തെളിയിക്കൽ ചടങ്ങ് പൂർത്തീകരിച്ചു.തലൈവാസൽ വിജയ്, ചൈതന്യ പ്രകാശ് എന്നിവരാണ് ആദ്യ രംഗത്തിൽ അഭിനയിച്ചത്. അഭിരാമി, സിദ്ദിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, മേജർ രവി, നിഷാന്ത് സാഗർ, ജയ്സ് ജോസ്, രഞ്ജിത്ത് കങ്കോൾ, മാളവിക,എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. എഴുപത് ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണം കൊച്ചിയിലും ഹൈദരാബാദിലുമായി പൂർത്തിയാകും.

ജേക്ക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതം, ഛായാഗ്രഹണം നിർവഹിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിളളി കഥ - ജിനേഷ്.എം എഡിറ്റിംഗ്‌ - ശ്രീജിത്ത് സാരംഗ് കലാസംവിധാനം -അനിസ് നാടോടി.പ്രൊഡക്ഷൻ ഇൻ ചാർജ് - അഖിൽ യശോധരൻ മേക്കപ്പ് - റോണക്സ് സേവ്യർ.കോസ്റ്റ്യും - ഡിസൈൻ - സ്റ്റെഫി സേവ്യർ. ആക്ഷൻ - ബില്ലാ ജഗൻ ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - ദിനിൽ ബാബു അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - അലക്സ് ആയൂർ, സനു സജീവൻ സഹസംവിധാനം -ജിജോ ജോസ് ലൈൻ പ്രൊഡ്യൂസർ -സന്തോഷ് കൃഷ്ണൻ മാർക്കറ്റിംഗ് - ബിനു ബ്രിംഗ്‌ ഫോർത്ത് പ്രൊഡക്ഷൻ മാനേജർ- ശിവൻ പൂജപ്പുര പ്രൊഡക്ഷൻ - എക്സിക്കുട്ടീവ് - സതീഷ് കാവിൽക്കോട്ട പ്രൊഡക്ഷൻ കൺട്രോളർ-ഡിക്സൻപൊടു ത്താസ്, വാഴൂർ ജോസ് ഫോട്ടോ  - ശാലു പേയാട്.

'ഡും ഡും ഡും'; 'ഇന്നസെന്‍റ് ' സിനിമയിലെ വീഡിയോ ഗാനം പുറത്ത്

ഗണപതിയും സാഗര്‍ സൂര്യയും പ്രധാന വേഷത്തില്‍; 'പ്രകമ്പനം' ഫസ്റ്റ് ലുക്ക്‌ റിലീസ് ചെയ്ത് കാർത്തിക് സുബ്ബരാജ്

'ആ സീനിന് പ്രചോദനം റിയൽ ലൈഫിൽ കണ്ട ഒരു സംഭവം'; നടനായും പോസ്റ്റർ ഡിസൈനറായും ഒരുപോലെ തിളങ്ങുമ്പോൾ... അരുൺ അജികുമാർ അഭിമുഖം

First Love gets a second chance; പ്രണയത്തിന്റെ ‘ഇത്തിരി നേരം', ട്രെയ്‌ലർ റിലീസ് ചെയ്തു

'ഭരണം എന്നതിനെ അധികാരമായി കാണുന്നില്ല'; ചലച്ചിത്ര അക്കാദമി ചെയർമാനായി ചുമതലയേറ്റ് റസൂൽ പൂക്കുട്ടി

SCROLL FOR NEXT