Film News

ധനുഷ് -കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ വില്ലനായി ‘ലോര്‍ഡ് കമാന്‍ഡര്‍ മോര്‍മണ്ട്’; എത്തുന്നത് അല്‍ പാച്ചിനോയ്ക്ക് കരുതിവെച്ച റോളില്‍

THE CUE

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രത്തില്‍ വില്ലനായെത്തുന്നത് ഹോളിവുഡ് താരം ജെയിംസ് കോസ്‌മോ. എച്ച്ബിഒയുടെ ജനപ്രിയ ടെലിവിഷന്‍ സീരീസായ ‘ഗെയിം ഓഫ് ത്രോണ്‍സി’ലെ ‘ലോര്‍ഡ് കമാന്‍ഡര്‍ ജിയോര്‍ മോര്‍മണ്ടാ’യി വേഷമിട്ട കോസ്‌മോസ്, ‘ട്രോയ്’, ‘ബ്രേവ്ഹാര്‍ട്ട്’ എന്നീ ചിത്രങ്ങളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്.

വൈ നോട്ട് സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മിക്കുന്നത്. മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായിക. സന്തോഷ് നാരായണാണ് സംഗീതം, ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലണ്ടനില്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

2016ല്‍ പുറത്തിറങ്ങിയ ഇരൈവിക്ക് ശേഷമാണ് കാര്‍ത്തിക് സുബ്ബരാജ് ധനുഷിനെ നായകനാക്കി ചിത്രമൊരുക്കുന്നു എന്ന് അറിയിച്ചിരുന്നത്. ചിത്രത്തിന് വേണ്ടി അല്‍ പാച്ചിനോയെ സമീപിച്ചിരുന്നുവെന്ന് നേരത്തെ കാര്‍ത്തിക് പറഞ്ഞിരുന്നു. ഹോളിവുഡ് താരത്തിന്റെ ഡേറ്റിനായി ശ്രമിച്ചിരുന്നുവെങ്കിലും ഓരോരോ കാരണങ്ങള്‍ കൊണ്ടു നീണ്ടു പോകുകയായിരുന്നു.

അല്‍ പാച്ചിനോയൊ അല്ലെങ്കില്‍ റോബര്‍ട്ട് ഡി നീറോ എന്നിങ്ങനെ ഗോഡ്ഫാദറിലഭിനയിച്ച ആരെങ്കിലും ചിത്രത്തില്‍ വേണമെന്നാണ് ആഗ്രഹമെന്ന് കാര്‍ത്തിക് 'ഫിലിം കമ്പാനിയ'ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇവരോട് കഥ പറയുവാനായി ഇംഗ്ലീഷ് തിരക്കഥയും തയ്യാറാക്കി. മാസങ്ങളോളം അതിനു വേണ്ടി കാര്‍ത്തിക് ശ്രമിക്കുയും ചെയ്തിരുന്നു.പിന്നീട് ചിത്രം നീണ്ടു പോയപ്പോഴായിരുന്നു ഇടവേളയില്‍ 'മെര്‍ക്കുറി', 'പേട്ട' എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തത്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT