Film News

ട്രാക്ക് മാറ്റിയ വടിവേലുവുമായി മാരിസെല്‍വരാജ്, ഒപ്പം ഫഹദും ഉദയനിഥി സ്റ്റാലിനും കീര്‍ത്തി സുരേഷും,'മാമന്നന്‍' ഫസ്റ്റ് ലുക്ക്

വടിവേലു, ഫഹദ് ഫാസില്‍, ഉദയനിധി സ്റ്റാലിന്‍, കീര്‍ത്തി സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മാമന്നന്‍'. കര്‍ണന് ശേഷം മാരി സെല്‍വരാജ് ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.

തന്റെ മുന്‍ ചിത്രമായ 'പരിയേറും പെരുമാള്‍', 'കര്‍ണ്ണന്‍' തുടങ്ങിയവ പോലെ തന്നെ 'മാമന്നനും' ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന ചിത്രമായിരിക്കുമെന്നും കൂടാതെ വടിവേലുന്റെ കഥാപാത്രം എല്ലാവരെയും ഞെട്ടിക്കുമെന്നും സംവിധായകന്‍ മാരി സെല്‍വരാജ് മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ഉദയനിധി സ്റ്റാലിന്‍ അഭിനയിക്കുന്ന അവസാനചിത്രമായിരിക്കും 'മാമന്നന്‍' എന്നും അറിയിച്ചിരുന്നു. 'വിക്രം' എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ ഫഹദ് വില്ലനായാണ് എത്തുന്നതെന്ന് തമിഴ് മാധ്യമങ്ങള്‍ മുന്‍പുതന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഉദയനിധി സ്റ്റാലിന്റെ കീഴിലുള്ള റെഡ് ജയന്റ് മൂവി ആണ് ചിത്രന്റെ നിര്‍മാണം. ചിത്രം ജൂണില്‍ തീയേറ്ററില്‍ എത്തും. എ.ആര്‍ റഹ്‌മാനാണ് ചിത്രന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് തേനി ഈശ്വര്‍ ആണ്. മാരി സെല്‍വരാജിന്റെ 'പരിയെരും പെരുമാളും', 'കര്‍ണ്ണനും' എഡിറ്റ് ചെയ്തിട്ടുള്ള സെല്‍വയാണ് 'മാമന്നന്റെയും എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. കലാസംവിധാനം ദിലീപ് സുബ്ബരയ്യയും കൈകാര്യം ചെയ്യുന്നു.

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

ഇനി സത്യം പറയാലോ, ആ സിനിമയുടെ കഥ ഞാന്‍ മുഴുവന്‍ ശ്രദ്ധിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല: അജു വര്‍ഗീസ്

ഇരുപത്തിനാല് രൂപക്ക് ഇന്‍കം ടാക്‌സ് റിട്ടേണ്‍, അപകടം തിരിച്ചറിയണം; THE MONEY MAZE

വോട്ടര്‍ പട്ടിക ക്രമക്കേട് സംഘടിത കുറ്റകൃത്യം; രാഹുല്‍ ഗാന്ധി പുറത്തു കൊണ്ടുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം; അഡ്വ.ടി.ആസഫ് അലി | WATCH

ജിസിസിയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം കൂടുതൽ വിപുലമാക്കി ലുലു, ദുബായ് നാദ് അൽ ഹമറിൽ 260ആമത്തെ ലുലു സ്റ്റോർ തുറന്നു

SCROLL FOR NEXT