Film News

ഇതാണ് കഴുത്തറപ്പന്‍ ഷൈലോക്ക്, മമ്മൂട്ടിയുടെ ക്രിസ്മസ് റിലീസ് റെഡി 

THE CUE

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഷൈലോക്ക് കാരക്ടര്‍ ലുക്ക് പുറത്തുവന്നു. മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ആക്ഷന്‍ രംഗമാണ് പുറത്തുവന്നിരിക്കുന്നത്. മലയാളത്തിനൊപ്പം തമിഴില്‍ കുബേരന്‍ എന്ന പേരില്‍ സിനിമ തിയറ്ററുകളിലെത്തും. രാജാധിരാജ, മാസ്റ്റര്‍ പീസ് എന്നീ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷൈലോക്ക്. ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തും.

തമിഴിലെ പ്രമുഖ നടന്‍ രാജ്കിരണ്‍ നായകപ്രാധാന്യമുള്ള റോളില്‍ ഷൈലോക്കിലുണ്ട്. മലയാളത്തില്‍ ആദ്യമായാണ് രാജ്കിരണ്‍ അഭിനയിക്കുന്നത്. മീനയാണ് നായിക. സിനിമയിലെ മേജര്‍ റോള്‍ ആണ് രാജ്കിരണ്‍ അഭിനയിക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. തമിഴിലും മലയാളത്തിലുമായാണ് സിനിമ പുറത്തുവരുന്നത്. അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് മാസ് ആക്ഷന്‍ എന്റര്‍ടെയിനര്‍ സ്വഭാവത്തിലുള്ള സിനിമയുടെ രചന.

സിനിമയിലെ നായകകഥാപാത്രത്തിന്റെ പേര് ഷൈലോക്ക് എന്നല്ല. കഴുത്തറപ്പന്‍, അറുത്ത കൈക്ക് ഉപ്പ് തേക്കാത്തവന്‍ എന്നൊക്കെ സിനിമയ്ക്ക് ടൈറ്റില്‍ ഇട്ടാല്‍ കുഴപ്പമാകുമെന്ന് കരുതി ഷൈലോക്ക് എന്ന് പേരിട്ടതാണ്. വളരെ പിശുക്കനായ ഒരു പലിശക്കാരന്‍ എന്ന അര്‍ത്ഥം വരുന്നതിനാലാണ് ഈ പേരിട്ടത്. പിശുക്കനായ ഫൈനാന്‍സിയര്‍ ആയാണ് ഞാന്‍ അഭിനയിക്കുന്നത്. രാജ്കിരണ്‍ സാറാണ് ഈ സിനിമയില്‍ നായകന്‍, സിനിമയില്‍ ഞാനാണ് വില്ലന്‍.
ടൈറ്റില്‍ ലോഞ്ചില്‍ മമ്മൂട്ടി

നെഗറ്റീവ് ഷേഡുള്ള പലിശക്കാരനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ഈ മാസ് ആക്ഷന്‍ എന്റര്‍ടെയിനറിന്റെ രചന. ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് നിര്‍മ്മാണം മീന രാജ്കിരണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ നായികയായാണ് എത്തുന്നത്. 28 വര്‍ഷത്തിന് ശേഷം രാജ്കിരണും മീനയും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഷൈലോക്ക്.

മാമാങ്കത്തിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണ് ഷൈലോക്ക്. രണദിവേ ക്യാമറയും ഗോപിസുന്ദര്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു

സിദ്ദീഖ്, ബൈജു, ബിബിന്‍ ജോര്‍ജ്ജ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍ എന്നിവരും ചിത്രത്തിലുണ്ട്. സ്‌റ്റൈലിഷ് ഗെറ്റപ്പില്‍ മമ്മൂട്ടി എത്തുന്ന ആക്ഷന്‍ ചിത്രമായിരിക്കും ഷൈലോക്ക് എന്നാണ് അറിയുന്നത്.

ഏഴ് സ്റ്റണ്ട് മാസ്റ്റർമാർ; ആക്ഷനില്‍ പൊടിപാറിക്കാൻ വരവ്

'ഉയിർ' കേട്ടപ്പോൾ തന്നെ ഞാൻ ഇമോഷണലി ഇൻവെസ്റ്റേഡ് ആയി: റോഷൻ മാത്യു

ജേക്സ് ബിജോയ്‌യുടെ സംഗീതം; പൃഥ്വിരാജ് - പാർവതി ചിത്രം ‘ഐ, നോബഡി’യിലെ 'രാവ് താണ്ടി' ഗാനം പുറത്ത്

ത്രില്ലടിപ്പിക്കുന്ന പോലീസ് ചിത്രം; പ്രദർശനം തുടർന്ന് 'ഉയിർ'

സംവിധാന മികവും തിരക്കഥയുടെ കരുത്തും; ഷാജി കൈലാസ് - എകെ സാജൻ ചിത്രം വരവ് ജൂലൈ 16ന്

SCROLL FOR NEXT