Film News

ഇനി എന്തുവാ ചെയ്യുന്നേ? വയോധികനായി ബിജു മേനോന്‍, കോട്ടയം സ്ലാംഗില്‍ പാര്‍വതി തിരുവോത്ത്

ആര്‍ക്കറിയാം ടീസര്‍ കമല്‍ ഹാസനും ഫഹദ് ഫാസിലും പുറത്തിറക്കി

പാര്‍വതി തിരുവോത്ത്, ബിജു മേനോന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ആര്‍ക്കറിയാം എന്ന സിനിമയുടെ ടീസര്‍ പുറത്തുവന്നു. ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് ആണ് സംവിധാനം. സാനു ജോണ്‍ വര്‍ഗീസ്, രാജേഷ് രവി, അരുണ്‍ ജനാര്‍ദ്ദനന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ.

ജി. ശ്രീനിവാസ റെഡ്ഡിയാണ് ക്യാമറ. വൃദ്ധകഥാപാത്രമായി ബിജു മേനോന്‍ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കോട്ടയം സ്ലാംഗിലാണ് പാര്‍വതിയുടെ കഥാപാത്രത്തെ ടീസറില്‍ കാണിച്ചിരിക്കുന്നത്. മഹേഷ് നാരായണനാണ് എഡിറ്റിംഗ്. നേഹാ നായരും യാക്‌സണ്‍ ഗാരി പെരേയുമാണ് സംഗീതം. അന്‍വര്‍ അലിയാണ് ഗാനരചന.

ജ്യോതിഷ് ശങ്കറാണ് ആര്‍ട്ട്. സമീറാ സനീഷ് കോസ്റ്റിയൂംസ്. ആഷിക് അബുവിന്റെ നേതൃത്വത്തിലുള്ള ഒ.പി.എം ഡ്രീം മില്‍ സിനിമാസ് മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റിനൊപ്പം നിര്‍മ്മിക്കുന്ന ചിത്രവുമാണ് ആര്‍ക്കറിയാം. കഴിഞ്ഞ ദിവസം നീലവെളിച്ച എന്ന ബിഗ് ബജറ്റ് ചിത്രവും ആഷിക് അബു പ്രഖ്യാപിച്ചിരുന്നു. സഞ്ജയ് ദിവേചയാണ് പശ്ചാത്തല സംഗീതം.

കൊവിഡും ലോക്ക് ഡൗണ്‍ പ്രമേയമാകുന്ന സിനിമയെന്ന സൂചനയും ടീസറിലുണ്ട്. കമല്‍ഹാസനും ഫഹദ് ഫാസിലും ചേര്‍ന്നാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ഫെബ്രുവരി 26ന് ഒപിഎം സിനിമാസ് ചിത്രം തിയറ്ററുകളിലെത്തിക്കും.

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

SCROLL FOR NEXT