Film News

‘അവർ എന്റെ ​കരിയറും കുടുംബവും നശിപ്പിച്ചു’; സൽമാൻ ഖാന്റെ കുടുംബത്തിനെതിരെ അഭിനവ് സിംഗ് കശ്യപ്

THE CUE

സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാനും കുടുംബവും തന്റെ കരിയർ അട്ടിമറിച്ചതായി ബോളിവുഡ് സംവിധായകൻ അഭിനവ് സിംഗ് കശ്യപ്. കുടുംബത്തിലെ സ്ത്രീകൾക്ക് നേരെ ബലാത്സംഗ ഭീഷണികളും ഉണ്ടായിരുന്നു. കരിയർ ഇല്ലാതാക്കുമെന്ന അവരുടെ ഭീഷണിയിൽ താൻ കടുത്ത മാനസികസമ്മർദ്ധം നേരിട്ടിരുന്നതായും കശ്യപ് പറയുന്നു.

'അർബാസ് ഖാൻ സോഹൈൽ ഖാന്റെ കുടുംബവുമായി ചേർന്ന് ഭീഷണിയിലൂടെ എന്റെ കരിയർ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചു. പത്ത് വർഷം മുമ്പ് 'ദബാംഗ് 2' ന്റെ ചിത്രീകരണത്തിൽ നിന്ന് ഞാൻ പിന്മാറിയതിന്റെ കാരണവും ഇതുതന്നെയാണ്. ശ്രീ അഷ്ടവിനായക് ഫിലിംസുമായി ഞാൻ കരാർ ഉറപ്പിച്ചിരുന്ന എന്റെ രണ്ടാമത്തെ പ്രോജക്റ്റ് അവർ അട്ടിമറിച്ചു, എന്നോടൊപ്പം ഒരു സിനിമ ചെയ്താൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഹിലിം കമ്പനിയുടെ മേധാവി ശ്രീ. രാജ് മേത്തയെ വിളിച്ച് ഭീഷണിപ്പെടുത്തി. സൊഹൈൽ ഖാൻ പിന്നീടും ഇതേ രീതിയിൽ എന്നെ ഉപദ്രവിച്ചിട്ടുണ്ട്. അന്നത്തെ വിയകോം സിഇഒ വിക്രം മൽഹോത്രയെ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് അദ്ദേഹവുമായി ചെയ്യാനിരുന്ന പ്രോജക്റ്റ് നഷ്ടമായി, ഞാൻ കൈപ്പറ്റിയിരുന്ന തുകയും തിരിച്ചു നൽകേണ്ടി വന്നു. അപ്പോഴാണ് റിലയൻസ് എന്റർടൈൻമെന്റ് എന്റെ രക്ഷക്കെത്തുന്നതും ‘ബെഷറാം’ എന്ന ചിത്രം സംഭവിക്കുന്നതും'. കശ്യപ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'അവർ കാരണം എന്റെ എല്ലാ പ്രൊജക്ടുകളും അട്ടിമറിക്കപ്പെട്ടു. നിരന്തരമായ ഭീഷണികൾ എന്റെ മാനസികാരോഗ്യത്തെ ബാധിച്ചു. അതെന്റെ കുടുംബബന്ധത്തെ തകർത്തു. 2017 ൽ ഞങ്ങൾ വിവാഹമോചിതരായി'. ഇനി പിന്മാറാൻ ഉദ്ധേശിക്കുന്നില്ലെന്നും അവസാനം വരെ അവർക്കെതിരെ നിയമപോരാട്ടം നടത്തുമെന്നും കുറിപ്പിൽ പറയുന്നു. സുശാന്ത് സിംഗ് രജ്പുത് ഞായറാഴ്ച ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെയാണ് കശ്യപ് അർബാസ് ഖാനും കുടുംബത്തിനും എതിരെ തെളിവുകളുമായി രംഗത്തെത്തുന്നത്. സുശാന്തിന്റെ മരണത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും ഇദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

തനിക്കു വ്യക്തിപരമായി നേരിട്ട പ്രശ്നങ്ങൾ കൂടാതെ ബോളിവു
ഡിൽ പതിയിരിക്കുന്ന ചതിക്കുഴികളെ കുറിച്ചും കശ്യപ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നുണ്ട്.

‘ചലച്ചിത്രമേഖലയിൽ ശോഭനമായ ഭാവി വാഗ്ദാനം ചെയ്ത് അഭിനേതാക്കളെ കണ്ടെത്തി ചതിക്കുഴികളിൽ ചാടിക്കുന്ന ടാലന്റ് മാനേജ്‌മെന്റ് ഏജൻസികളിൽ നിന്ന് തുടങ്ങുന്നു ബോളിവുഡിലെ പുറംലോകമറിയാത്ത കളികൾ. വലിയ ബന്ധങ്ങളോ ആസ്ഥിയോ ഇല്ലാത്ത അഭിനയമോഹമുളള വ്യക്തികളെ കണ്ടത്തി അവരെ ബോളിവുഡ് താരങ്ങൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്നു. ബോളിവുഡിനോടുളള ആരാധനയും എളുപ്പം പണം സമ്പാദിക്കണമെന്ന മോഹവും ഇത്തരക്കാർ ചതിക്കുഴികളിൽ വീഴാൻ കാരണമാകുന്നു. ഒരു ദശാബ്ദക്കാലം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച വ്യക്തി ആണ് ഞാൻ. അതുകൊണ്ടുതന്നെ ബോളിവുഡിലെ ഈ ടാലന്റ് മാനേജ്‌മെന്റ് ഏജൻസികൾ എല്ലാം കലാകാരന്മാർക്കുള്ള മരണ ട്രാപ്പാണെന്ന് ആത്മവിശ്വാസത്തോടെ എനിക്ക് പറയാൻ കഴിയും. ഇവർ ഒരിക്കലും നിങ്ങൾക്കൊരു കരിയർ ഉണ്ടാകാൻ കാരണക്കാരാകില്ല. മറിച്ച് അവർ നിങ്ങളുടെ കരിയറും ജീവിതവും നശിപ്പിക്കും. ഇവരെല്ലാം അടിസ്ഥാനപരമായി വൈറ്റ് കോളർഡ് ദലാലുകളാണ്, ഇക്കൂട്ടർക്ക് നമ്മളറിയാത്ത പെരുമാറ്റച്ചട്ടങ്ങൾ ഉണ്ട്.’

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

SCROLL FOR NEXT