Film News

പൃഥ്വിരാജിനൊപ്പം ജീത്തു ജോസഫ്, ഫെഫ്കക്ക് വേണ്ടി സിനിമ

ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരനാണ് നായകനാകുന്നത് . ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് വേണ്ടി അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേശ് പി പിള്ളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിലവില്‍ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഫെഫ്കയുടെ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്ത യോഗത്തില്‍ ആണ് തീരുമാനം.

ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും എറണാകുളത്ത് വെച്ചാണ് നടന്നത്. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയായി പങ്കെടുത്ത യോഗത്തില്‍ സംഘടനയുടെ പ്രസിഡന്റായി രണ്‍ജി പണിക്കരെയും , ജനറല്‍ സെക്രട്ടറിയായി ജി എസ് വിജയനെയും , ട്രഷറര്‍ ആയി ബൈജുരാജ് ചേകവരെയും തെരഞ്ഞെടുത്തു.

ജിത്തു ജോസഫ് ( വൈസ് പ്രസിഡന്റ് ), സോഹന്‍ സീനുലാല്‍ ( വൈസ് പ്രസിഡന്റ്), മാളു എസ് ലാല്‍ ( ജോയിന്റ് സെക്രട്ടറി ),

ഷാജൂണ്‍ കാര്യാല്‍ ( ജോയിന്റ് സെക്രട്ടറി ), നിര്‍വാഹക സമിതി അംഗങ്ങള്‍: സിബി മലയില്‍, സലാം ബാപ്പു ,ഒ എസ് ഗിരീഷ് , വൈ എസ് ജയസൂര്യ , സിദ്ധാര്‍ത്ഥ ശിവ , സോഫിയ ജോസ് ,ഷാജി അസീസ് , എം.പത്മകുമാര്‍ ,ഷിബു ഗംഗാധരന്‍ , എബ്രിഡ് ഷൈന്‍ ,സജിന്‍ ബാബു , അജയ് വാസുദേവ്, ജിബു ജേക്കബ് , ചാക്കോ കാഞ്ഞൂപ്പറമ്പന്‍ എന്നിവരടങ്ങിയതാണ് പുതിയ ഭരണസമിതി.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT