Film News

ബിഗ് ബിയുടെ കണ്ണട മിസ്സിംഗ്, തെരയുന്ന രജനിയും ലാലും മമ്മൂട്ടിയും അലിയാ ഭട്ടും; ഫാമിലി ഷോര്‍ട്ട് ഫിലിം

THE CUE

രാജ്യം സമ്പൂര്‍ണ ലോക്ക് ഔട്ടിലായപ്പോള്‍ പൂര്‍ണ സ്തംഭനാവസ്ഥയിലായ വ്യവസായ മേഖലകളിലൊന്നാണ് സിനിമ. ലോക്ക് ഔട്ടില്‍ സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെ വീട്ടിലിരിക്കുമ്പോള്‍ അവരവരുടെ വീടുകള്‍ ചിത്രീകരിച്ച മള്‍ട്ടിസ്റ്റാര്‍ ഷോര്‍ട്ട് ഫിലിം ആണ് ഫാമിലി. അമിതാബ് ബച്ചനും, രജനികാന്തും മമ്മൂട്ടിയും മോഹന്‍ലാലും രണ്‍ബീര്‍ കപൂറും അലിയാ ഭട്ടും പ്രിയങ്കാ ചോപ്രയും ചിരഞ്ജീവിയും ബംഗാളി സൂപ്പര്‍താരം പ്രസോണ്‍ജിത് ചാറ്റര്‍ജിയും കന്നഡ സൂപ്പര്‍താരം ശിവരാജ്കുമാറും ഫാമിലി എന്ന ചെറുസിനിമയിലുണ്ട്.

വീട്ടിലിരിക്കെ അമിതാബ് ബച്ചന്‍ തന്റെ സണ്‍ഗ്ലാസ് കാണാനില്ലെന്ന് പറയുന്നതും മമ്മൂട്ടിയും മോഹന്‍ലാലും രജനികാന്തും രണ്‍ബീര്‍ കപൂറും അലിയയുമെല്ലാം തെരച്ചിലിന്റെ ഭാഗമാകുന്നതുമാണ് ഷോര്‍ട്ട് ഫിലിം. സോണി പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

എല്ലാ താരങ്ങളും അവരവരുടെ വീട്ടിലിരുന്നാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. പ്രസോണ്‍ പാണ്ഡേയാണ് സംവിധാനം. അറുപതിനായിരത്തിലേറെ വരുന്ന ഇന്ത്യയിലെ ദിവസ വേതനക്കാരായ ചലച്ചിത്ര തൊഴിലാളികളുടെ ക്ഷേമത്തിനാണ് സ്‌പോണ്‍സര്‍ തുകയും സംപ്രേഷണാവകാശവും ഉപയോഗിക്കുകയെന്ന് അമിതാബ് ബച്ചന്‍. ഇന്ത്യന്‍ സിനിമാ രംഗം ഒരു കുടുംബമാണെന്നതിന്റെ സാക്ഷ്യമാണ് ഈ ചെറു സിനിമയെന്നും ബിഗ് ബി പറയുന്നു.

നയമോ നിലപാട് മാറ്റമോ? വിവാദമാകുന്ന മദ്യനയവും മുൻ നിലപാടുകളും

അതും ഇതും ഒരു സൈഡിൽ കൂടി പോകും...; 'അനന്തൻ കാട്' ഗ്ലിംപ്സ് പുറത്ത്

'ബാലൻ' മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായ പേര്, അതിനോട് നീതി പുലർത്തുക എന്നത് വലിയ ചലഞ്ച്: ചിദംബരം

തീപാറുന്ന നോട്ടവുമായി വെട്രിവേൽ കുമാരൻ; 'അനന്തൻ കാട്' സിനിമയിലെ ആര്യയുടെ ക്യാരക്ടർ പോസ്റ്റർ

കൊച്ചിയിൽ പുതിയ കായിക കേന്ദ്രം; റമദ റിസോർട്ടിൽ പാഡൽ, പിക്കിൾബോൾ കോർട്ടുകൾ തുറന്നു

SCROLL FOR NEXT