Film News

'ഫാലിമി'യുമായി ബേസില്‍ ജോസഫ്; ചിയേഴ്‌സ് എന്റർടൈന്മെന്റുമായി മൂന്നാം ചിത്രം

ജാന്‍എമന്‍, ജയ ജയ ജയ ജയഹേ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ചിയേര്‍സ് എന്റര്‍ടൈന്മെന്റും ബേസില്‍ ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഫാലിമി. ചിയേര്‍സ് എന്റര്‍ടൈന്മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യരും, ഗണേഷ് മേനോനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നിതീഷ് സഹദേവ് ആണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ബേസില്‍ ജോസഫിന് പുറമെ, മഞ്ജു പിള്ള, ജഗദീഷ്, മീനാരാജ്, സന്ദീപ് പ്രദീപ് എന്നിവര്‍ മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേര്‍ന്നാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്.

അമല്‍ പോള്‍സന്‍ സഹനിര്‍മാതാവാണ്. ജോണ്‍ പി എബ്രഹാം, റംഷി അഹ്‌മദ് എന്നിവരാണ് കോ പ്രൊഡ്യൂസേഴ്‌സ്, ഡി ഒ പി - ബബ്ലു അജു, എഡിറ്റര്‍ - നിതിന്‍ രാജ് ആറോള്‍, മ്യൂസിക് - അങ്കിത് മേനോന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രശാന്ത് നാരായണന്‍,മേക്ക് അപ് - സുധി സുരേന്ദ്രന്‍,കോസ്റ്റും ഡിസൈനെര്‍ - വിശാഖ് സനല്‍കുമാര്‍, സൗണ്ട് ഡിസൈന്‍ - ശ്രീജിത്ത് ശ്രീനിവാസന്‍, സൗണ്ട് മിക്‌സിങ് - വിപിന്‍ നായര്‍, ചീഫ് അസോസിയേറ്റ് ഡയറെക്ടര്‍ - അനൂപ് രാജ്, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ - ഐബിന്‍ തോമസ്,ത്രില്‍സ് - പി സി സ്റ്റണ്ട്‌സ്, വാര്‍ത്താ പ്രചരണം - വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, സ്റ്റില്‍സ് - അമല്‍ സി സാധര്‍, ടൈറ്റില്‍ - ശ്യാം സി ഷാജി, ഡിസൈന്‍ -യെല്ലോ ടൂത്ത്.

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

ഇതാണ് പ്രേക്ഷകർ നൽകിയ യഥാർത്ഥ വിജയം! ഹൗസ്‌ഫുൾ ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി "ഡർബി" സൂപ്പർഹിറ്റിലേക്ക്

പഞ്ചനക്ഷത്ര കമ്യൂണിസ്‌റ്റ്‌ ജീവിതത്തിന്‌ കൈയാമം

SCROLL FOR NEXT