Film News

'ഇരുളി'ല്‍ വെറും മൂന്ന് കഥാപാത്രങ്ങള്‍ മാത്രം, സംവിധായകന്‍ നസീഫ് പറയുന്നു

ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ദര്‍ശന രാജേന്ദ്രന്‍, വെറും മൂന്ന് കഥാപാത്രങ്ങള്‍. നവാഗതനായ നസീഫ് യൂസഫ് ഇസുദ്ദീന്‍ ഒരുക്കുന്ന 'ഇരുള്‍' എന്ന ചിത്രം ശ്രദ്ധിക്കപ്പെടുന്നതിങ്ങനെ കൂടിയാണ്. വർഷങ്ങളായി ബോളിവുഡിൽ സജീവമാണ് കൊച്ചി സ്വദേശിയായ നസീഫ്. ഒരു ബിസിനസ് എന്നതിന് അപ്പുറം മലയാള സിനിമ പുതുമുഖങ്ങളെ നല്ല രീതിയിൽ സ്വാഗതം ചെയ്യുകയും അവസരങ്ങൾ നൽകുകയും ചെയ്യുന്നുണ്ടെന്ന് നസീഫ് പറയുന്നു. എന്തുകൊണ്ട് ആദ്യ സിനിമ മലയാളത്തിൽ എന്ന ചോദ്യത്തിനാണ് നസീഫിന്റെ മറുപടി. ‍ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

'ഫഹദ്, സൗബിൻ, ദർശന ഇവർ മൂന്നു പേരുടേയും ഒപ്പമുളള സിനിമ എന്നത് വളരെ മികച്ച അനുഭവമാണ്. ചെയ്യേണ്ട കഥാപാത്രം ഒരിക്കൽ അവർക്ക് മനസിലായിക്കഴിഞ്ഞാൽ പിന്നെ എന്റെ ജോലി എളുപ്പമാണ്. സീനുകളും ഡയലോ​ഗുകളും മാത്രം വിവരിച്ചാൽ മതി, അവർ ചെയ്തുകൊള്ളും.' ഒരു നവാ​ഗത സംവിധായകനെന്ന നിലയിൽ ഈ ചിത്രം ഇവരിൽ നിന്നൊക്കെ കൂടുതൽ പഠിക്കാൻ കിട്ടിയ അവസരമാണെന്നും നസീഫ് പറയുന്നു.

'ഇരുൾ പ്രഖ്യാപിച്ചപ്പോഴുളള ആളുകളുടെ പ്രതികരണം എന്നെ ഒരുപാട് അത്ഭുതപ്പെടുത്തി. കഴിഞ്ഞ 10 വർഷത്തിനിടെ പുറത്തിറങ്ങുന്ന സിനിമകൾ നോക്കിയാൽ മലയാള സിനിമയ്ക്ക് താരതമ്യേന മികച്ച ഉള്ളടക്കമുണ്ട്. ഒപ്പം മലയാള സിനിമയുടെ ആരാധകരുടെ എണ്ണത്തിലും വളരെയധികം വർദ്ധനവുണ്ട്. നിരവധി ബോളിവുഡ് ചലച്ചിത്ര പ്രവർത്തകർ നമ്മുടെ സിനിമകൾ കാണുകയും അഭിനേതാക്കളെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു. അതു തന്നെയാണ് മലയാളത്തിൽ തുടങ്ങാൻ കാരണവും.'

ആൻറോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാൻ ജെ സ്റ്റുഡിയോസിൻറെയും ബാനറിൽ ആൻറോ ജോസഫ്, ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ് എന്നവരാണ് നിർമ്മാണം. ജോമോൻ ടി ജോൺ ആണ് ഛായാഗ്രഹണം. പ്രോജക്ട് ഡിസൈനർ ബാദുഷ. കൊവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ടായിരുന്നു 'ഇരുളി'ന്റെ ചിത്രീകരണം

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT