Film News

ഫഹദ് ഫാസില്‍ ചിത്രവുമായി അഖില്‍ സത്യന്‍ 

THE CUE

അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ഫഹദ് ഫാസില്‍ നായകന്‍. സത്യന്‍ അന്തിക്കാടിന്റെ മകനായ അഖില്‍ അച്ഛന്റെ സിനിമകളില്‍ സംവിധാന സഹായിയും സഹസംവിധായകനുമായിരുന്നു. ഞാന്‍ പ്രകാശന്‍ വരെയുള്ള സിനിമകളിലെ പരിചയസമ്പത്തുമായാണ് അഖില്‍ സത്യന്‍ ആദ്യ സിനിമയൊരുക്കുന്നത്. നായിക ഉള്‍പ്പെടെ കാസ്റ്റിംഗില്‍ പുതുനിരയുടെ സാന്നിധ്യമുണ്ടാകും. തമിഴ്, തെലുങ്ക് സിനിമകളില്‍ ശ്രദ്ധേയനായ ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീത സംവിധാനം.

അഖില്‍ സത്യന്‍ ആദ്യമായി സംവിധാനം ചെയ്ത ‘ദാറ്റ്‌സ് മൈ ബോയ്‌’ എന്ന ഡോക്യുമെന്ററി അറുപതിലധികം അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പന്ത്രണ്ടിലധികം അവാര്‍ഡുകളും ജെന്‍ഡര്‍ ഐഡന്റിറ്റി പ്രമേയമാക്കിയ ഈ ഡോക്യുമെന്ററി സ്വന്തമാക്കി. പരസ്യചിത്രരംഗത്തും അഖില്‍ പ്രവര്‍ത്തിച്ചിരുന്നു.

പണ്ണയാരും പദ്മിനിയും, ഡിയര്‍ കോമ്രേഡ്, ഓറഞ്ച് മിട്ടായി എന്നീ സിനിമകള്‍ക്ക് സംഗീതമൊരുക്കിയ ജസ്റ്റിന്‍ പ്രഭാകര്‍ മലയാളത്തില്‍ കുഞ്ഞിരാമായണം എന്ന ചിത്രത്തിനായി പാട്ടുകള്‍ ചെയ്തിരുന്നു.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ട്രാന്‍സ്, മാലിക് എന്നീ സിനികമകള്‍ക്ക് പിന്നാലെ ഫഹദ് ഫാസില്‍ നായക വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് അഖില്‍ സത്യന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നത്. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍, കാസ്റ്റിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുരോഗമിക്കുകയാണെന്ന് അഖില്‍ സത്യന്‍ ദ ക്യുവിനോട് പറഞ്ഞു. അഖില്‍ തന്നെയാണ്് തിരക്കഥ. 2020 ജനുവരിയില്‍ ചിത്രീകരണം തുടങ്ങും. മുംബൈ, ഗോവ എന്നീ ലൊക്കേഷനുകളിലും കേരളത്തിലുമായാണ് ചിത്രീകരണം.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT