Film News

'മച്ചാനെ ഇങ്ങനെയൊരു സിനിമയിൽ കാണാൻ കൊതിയാകുന്നു' ; അൻവർ കൊണ്ടുവന്നൊരു സിനിമയെന്ന എക്‌സൈറ്റ്മെന്ററിലാണ് ആവേശത്തിന്റെ ഭാഗമായതെന്ന് ഫഹദ്

ആവേശത്തിന്റെ കഥ കേട്ട് കഴിഞ്ഞ് അൻവർ റഷീദ് വിളിച്ച് പറഞ്ഞത് മച്ചാനെ ഇങ്ങനെയൊരു സിനിമയിൽ കാണാൻ കൊതിയാകുന്നു എന്നാണെന്ന് ഫഹദ് ഫാസിൽ. തന്നെ അത്രയും അറിയാവുന്നൊരാൾ അങ്ങനെ പറഞ്ഞപ്പോൾ പിറ്റേ ദിവസം തന്നെ ജിത്തുവിനെ മീറ്റ് ചെയ്‌തു. അന്ന് വൈകുന്നേരം ഇത് പ്രൊജക്റ്റ് ആയി മാറി. ആമിയായാലും ട്രാൻസ് ആയാലും എല്ലാം തനിക്കൊരു ലേർണിംഗ് എക്സ്പീരിയൻസ് ആയിരുന്നു. അപ്പോൾ അൻവർ കൊണ്ടുവന്നൊരു സിനിമ എന്ന എക്‌സൈറ്റ്മെന്ററിലാണ് താൻ ജിത്തുവിനെ കണ്ടതും പിന്നെ അവിടന്ന് താനും ആ എക്‌സൈറ്റ്മെൻറ്റിന്റെ ഭാഗമാകുകയായിരുന്നെന്നും ആവേശ ഗലാട്ട ഇവന്റിൽ ഫഹദ് ഫാസിൽ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ഫഹദ് ഫാസിൽ പറഞ്ഞത് :

ആവേശത്തിന്റെ കഥ കേട്ട് കഴിഞ്ഞ് അൻവർ റഷീദ് എന്നെ വിളിച്ച് പറഞ്ഞത് മച്ചാനെ ഇങ്ങനെയൊരു സിനിമയിൽ കാണാൻ കൊതിയാകുന്നു എന്നാണ്. എന്നെ അത്രയും അറിയാവുന്നൊരാൾ അങ്ങനെ പറയുമ്പോൾ ഞാൻ പിറ്റേ ദിവസം തന്നെ ജിത്തുവിനെ മീറ്റ് ചെയ്‌തു. അന്ന് വൈകുന്നേരം ഇത് പ്രൊജക്റ്റ് ആയി. പലപ്പോഴും വേറെ ഒരാൾ പറഞ്ഞു തരുന്ന കാര്യമാണ് ഏറ്റവും കൂടുതൽ കോൺഫിഡൻസ് ഉണ്ടാക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ആമിയായാലും ട്രാൻസ് ആയാലും എല്ലാം എനിക്കൊരു ലേർണിംഗ് എക്സ്പീരിയൻസ് ആയിരുന്നു. അപ്പോൾ അൻവർ കൊണ്ടുവന്നൊരു സിനിമ എന്ന എക്‌സൈറ്റ്മെന്ററിലാണ് ജിത്തുവിനെ കണ്ടതും പിന്നെ അവിടുന്ന് ഞാനും ആ എക്‌സൈറ്റ്മെൻറ്റിന്റെ ഭാഗമാകുകയായിരുന്നു. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങളെ ഞാൻ ചെയ്യാൻ നോക്കാറുള്ളു. ഇതിനിടയിൽ എന്റെ തന്നെ ആളുകൾ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരുപാട് സിനിമകളും ഉണ്ട്. കുറെ കാര്യങ്ങൾ വന്നു ചേരുമ്പോഴാണല്ലോ നമ്മൾ ഉദ്ദേശിക്കുന്നൊരു സിനിമയുണ്ടാകുന്നത്. എപ്പോഴും ആ മാജിക് ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല പക്ഷെ അതിന് വേണ്ടി ട്രൈ ചെയ്യാറുണ്ട്.

രങ്കൻ എന്ന ഗുണ്ടാ തലവനെയാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു കളർഫുൾ ആക്ഷൻ കോമഡി വിഭാഗത്തിൽ ഉൾപ്പെടുന്ന സിനിമയാണ് ആവേശം. അൻവർ റഷീദ് എന്റെർറ്റൈന്മെന്റ്സ് ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ നാസിം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കണക്കുകൾ പ്രകാരം ഫഹദ് ഫാസിൽ ചിത്രം ആവേശം ആദ്യ ദിനം 3.50 കോടിയാണ് കേരള ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. 10.1 കോടി വേൾഡ് വൈഡ് കളക്ഷൻ സ്വന്തമാക്കിയ ആവേശം ഇന്ത്യയിൽ നിന്ന് 4.25 കോടിയാണ് നേടിയിരിക്കുന്നത്.

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

SCROLL FOR NEXT