Film News

ഫഹദ് ഫാസിലിനെ നായകനാക്കി എസ്. എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ'ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.

ഫഹദ് ഫാസിലിനെ നായകനാക്കി എസ്. എസ്. രാജമൗലി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ'ന്റെ ട്രെയിലർ പുറത്തിറങ്ങി. ഫാന്റസിയും ഹാസ്യവും വൈകാരിക മുഹൂർത്തങ്ങളും സമന്വയിപ്പിച്ചെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ഹൈദരാബാദിലെ പ്രസാദ് സ്റ്റുഡിയോസിൽ നടന്ന ചടങ്ങിലാണ് നിർവ്വഹിക്കപ്പെട്ടത്. മോഹൻലാലിന്റെ പശ്ചാത്തല ശബ്ദത്തോടെയുള്ള അവതരണമാണ് ട്രെയിലറിന്റെ പ്രധാന ആകർഷണം. നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ഈ ഫാന്റസി ഫാമിലി എന്റർടെയ്നർ വരുന്ന ഒക്ടോബർ 2-ന് ആഗോളതലത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും.

ബാഹുബലി ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ആർക്കാ മീഡിയ വർക്ക്സും ഷോയിംഗ് ബിസിനസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്. എസ്. കാർത്തികേയ എന്നിവർ നിർമ്മാതാക്കളാകുന്ന ചിത്രം കേരളത്തിൽ തിയേറ്ററുകളിലെത്തിക്കുന്നത് ഭാവനാ സ്റ്റുഡിയോസിന്റെ ഭാവനാ റിലീസ് ആണ്. ചിത്രത്തിന്റെ ടീസറും ഗാനങ്ങളും നേരത്തേ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു.

തന്റെ മുൻകാല കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഭാവത്തിലാണ് ഫഹദ് ഫാസിൽ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ബാലതാരം സാറയുടെ അഭിനയവും ചിത്രത്തിലെ മറ്റൊരു പ്രധാന സവിശേഷതയാണ്. മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസിനെത്തുന്ന ചിത്രത്തിന് കാലഭൈരവയാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. എസ്. എസ്. കാഞ്ചിയും ഹംസ അലിയും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

ഛായാഗ്രഹണം ബാലാജി സുബ്രഹ്മണ്യവും എഡിറ്റിംഗ് പ്രവീൺ ആന്റണിയും നിർവ്വഹിക്കുന്നു. സുധൻ നൃത്തസംവിധാനവും രാമ രാജമൗലി വസ്ത്രാലങ്കാരവും സ്റ്റൈലിംഗും കൈകാര്യം ചെയ്തിരിക്കുന്നു. എസ്. എസ്. ശശാങ്ക് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, ഡി. സതീഷ് കുമാർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും, രാഹുൽ ഷാലി ലൈൻ പ്രൊഡ്യൂസറും, ഡി. യോഗാനന്ദ് പ്രൊഡക്ഷൻ കൺട്രോളറുമായി ചിത്രത്തിൽ പ്രവർത്തിക്കുന്നു.

അന്വേഷണവും ദുരൂഹതകളുമായി സൈജു കുറുപ്പ്; ‘ആരം’ സെപ്റ്റംബർ 25 മുതൽ തിയേറ്ററുകളിൽ

ലഹരി മാഫിയക്കെതിരെ പോരാടുന്ന ഒരു കുടുംബം; പ്രേക്ഷക പ്രതീക്ഷയിൽ ലോ ആൻഡ് ഓർഡർ

സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാനവേഷത്തില്‍; ശബ്ദത്തിന്‍റെയും കേള്‍വിയുടെയും കഥപറഞ്ഞ് ‘ഇറ്റ് ഈസ് എ മെഡിക്കൽ മിറാക്കിൾ’

റിപ്പീറ്റ് അടിച്ച് കാണാൻ ഒരു കിടിലൻ ലൂപ്പ് പടം വരുന്നു; ഫൺ ട്രെയിലറുമായി 'ധൂമകേതു'

നായകൻ പ്രകാശ് വർമ്മ, ഒപ്പം മമ്മൂട്ടിയുടെ കരിക്കാമുറി ഷൺമുഖനും; ലോ ആൻഡ് ഓർഡർ തിയറ്ററുകളിൽ

SCROLL FOR NEXT