Film News

സത്യം പറയാല്ലോ, വിനു മാത്രമല്ല നിങ്ങളുടെ കുടുംബം മുഴുവൻ എക്സ്ട്രാ ഡീസന്റാ; ഡാർക്ക് ഹ്യൂമറുമായ് സുരാജിന്റെ ഇ.ഡി ട്രെയ്ലർ

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും സംയുക്തമായി ചേർന്ന് നിർമിക്കുന്ന ഡാർക്ക് ഹ്യൂമർ ചിത്രം ഇ ഡി (എക്സ്ട്രാ ഡീസന്റ്) യുടെ ട്രെയ്ലർ പുറത്തു വിട്ട് അണിയറ പ്രവർത്തകർ. ആമിർ പള്ളിക്കാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തീർത്തും വ്യത്യസ്തമായ ലുക്കിലുള്ള സുരാജ് വെഞ്ഞാറമ്മൂടിനെയാണ്‌ പ്രേക്ഷകർക്ക്‌ കാണാൻ സാധിക്കുക. ചിത്രത്തിൽ‌ ഒരു സൈക്കോ കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. ഒരു കുടുംബവും ആ കുടുംബത്തെ ചുറ്റിപ്പറ്റി നടക്കുന്ന കഥയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രം ഡിസംബർ 20ന് തിയറ്ററുകളിലെത്തും.

ചിത്രത്തിൽ വിനു എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്. സുരാജിനെക്കൂടാതെ ഗ്രേസ്‌ ആന്റണി, ശ്യാം മോഹൻ, വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ദിൽന പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഇരുപത്തിയൊന്ന് വർഷത്തെ തന്റെ അഭിനയ ജീവിതത്തിൽ നിർമ്മാണ രംഗത്തേക്ക് ആദ്യമായി സുരാജ് വെഞ്ഞാറമ്മൂട് ചുവട് വയ്ക്കുന്ന ചിത്രം കൂടിയാണ് ഇ.ഡി(എക്സ്ട്രാ ഡീസന്റ്).

ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. കോ പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് കൃഷ്ണൻ, ഡി ഓ പി : ഷാരോൺ ശ്രീനിവാസ്, മ്യൂസിക് : അങ്കിത് മേനോൻ, എഡിറ്റർ : ശ്രീജിത്ത് സാരംഗ്, ആർട്ട് : അരവിന്ദ് വിശ്വനാഥൻ, എക്സികുട്ടിവ് പ്രൊഡ്യൂസർ : നവീൻ പി തോമസ്,ഉണ്ണി രവി, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുഹൈൽ.എം, ലിറിക്‌സ് : വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു ,അഡ്മിനിസ്ട്രേഷൻ&ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് : അഖിൽ യെശോധരൻ, പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കൊടുങ്ങല്ലൂർ,സൗണ്ട് ഡിസൈൻ : വിക്കി, ഫൈനൽ മിക്സ് : എം. രാജകൃഷ്ണൻ,കാസ്റ്റിംഗ് ഡയറക്ടർ: നവാസ് ഒമർ, സ്റ്റിൽസ്: സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേർസ് : യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ: മാജിക് ഫ്രെയിംസ് റിലീസ്, മാർക്കറ്റിംഗ്: സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ പി ആർ : ആഷിഫ് അലി, അഡ്വെർടൈസ്‌മെന്റ് : ബ്രിങ്ഫോർത്ത്, പി ആർ ഓ : പ്രതീഷ് ശേഖർ.

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

SCROLL FOR NEXT