Film News

ഈശോ ലുക്കില്‍ ജയസൂര്യയെ ലോഞ്ച് ചെയ്ത് മമ്മൂട്ടി, നാദിര്‍ഷ സംവിധാനം

നാദിര്‍ഷ നായകനായ ജയസൂര്യ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ലോഞ്ച് ചെയ്ത് മമ്മൂട്ടി. ഈശോ എന്നാണ് സിനിമയുടെ പേര്. മുന്‍ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ത്രില്ലര്‍ സ്വഭാവത്തില്‍ ഉള്ള ചിത്രമാണ് നാദിര്‍ഷ ഇത്തവണ ഒരുക്കിയിരിക്കുന്നത്. സുനീഷ് വാരനാടാണ് തിരക്കഥ.

ജാഫര്‍ ഇടുക്കി, നമിത പ്രമോദ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ എന്നിങ്ങനെയാണ് താരനിര. മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, തിരുവനന്തപുരം, എറണാകുളം, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.

റോബി വര്‍ഗീസാണ് ഛായാഗ്രഹണം. നാദിര്‍ഷാ തന്നെയാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. അരുണ്‍ നാരയണന്‍ നിര്‍മ്മാണം. ബാദുഷാ, ബിനു സെബാസ്റ്റ്യന്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. റീറെക്കോര്‍ഡിങ്ങ് - ജേക്‌സ് ബിജോയ്, ലിറിക്സ് - സുജേഷ് ഹരി, ആര്‍ട്ട് - സുജിത് രാഘവ്, എഡിറ്റിംഗ് - ഷമീര്‍ മുഹമ്മദ്,

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - നന്ദു പൊതുവാള്‍, കോസ്റ്റ്യൂം - അരുണ്‍ മനോഹര്‍, ആക്ഷന്‍ - ജോളി ബാസ്റ്റിന്‍, കൊറിയോഗ്രാഫി - ബ്രിന്ദ മാസ്റ്റര്‍, ചീഫ് അസ്സോസിയേറ്റ് - സൈലെക്‌സ് എബ്രഹാം, അസ്സോസിയേറ്റ് - വിജീഷ് പിള്ളൈ, കോട്ടയം നസീര്‍, മേക്കപ്പ് - പി വി ശങ്കര്‍, സ്റ്റില്‍സ് - സിനറ്റ് സേവ്യര്‍, ഡിസൈന്‍ - ടെന്‍ പോയിന്റ്

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

SCROLL FOR NEXT