Film News

'ഈ മറുവാനമാകെ' ; മെയ്ഡ് ഇന്‍ ക്യാരവാനിലെ പുതിയ ഗാനം

ഇന്ദ്രന്‍സ്, അന്നു ആന്റണി, മിഥുന്‍ രമേശ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് മെയ്ഡ് ഇന്‍ കാരവാന്‍. നവാഗതനായ ജോമി കുര്യാക്കോസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ 'ഈ മറുവാനമാകെ' എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങി.

ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് വിനോ തോമസ് സംഗീതം പകര്‍ന്ന് കെകെ നിഷാദ് ആലപിച്ച ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്.ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ദുബായ് നഗരത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ വ്യക്തികളെ ചുറ്റിപ്പറ്റി നടക്കുന്ന ഒരു ഫീല്‍ ഗുഡ് ഫാമിലി ഡ്രാമയാണ് എന്ന സൂചനയാണ് ചിത്രത്തിന്റെ ടീസര്‍ നല്‍കുന്ന സൂചന. പുറത്തിറങ്ങിയിരിക്കുന്ന ഗാനത്തിന്റെ പശ്ചാത്തലവും അങ്ങനെയൊരു കുടുംബത്തിന്റെ ആഘോഷത്തിന്റെ കാഴ്ച്ചയാണ്.

ആന്‍സന്‍ പോള്‍, നവീണ്‍ ഇല്ലത്ത് തുടങ്ങിയവരും ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിക്കുന്നു.

സിനിമ കഫേ പ്രൊഡക്ഷന്‍സ്, ബാദുഷ പ്രൊഡക്ഷന്‍സ്, എ വന്‍ പ്രൊഡക്ഷന്‍സ് എന്നീ കമ്പനികളുടെ ബാനറില്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് ബാദുഷ , മഞ്ജു ബാദുഷ, ഡെല്‍മി മാത്യൂ എന്നിവരാണ്. ചിത്രം ഏപ്രില്‍ റിലീസായി തീയ്യേറ്ററില്‍ എത്തും.

ദേശീയ ചലച്ചിത്ര പുരസ്‌കാരം: ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം, സഹനടി ഉർവശി, സഹനടൻ വിജയരാഘവൻ

ഒരു നാടൻ യക്ഷികഥ; രണ്ടു ദിനം കൊണ്ട് അഞ്ചരകോടിയിലധികം നേടി സുമതി വളവ്

എം.കെ. സാനു (1928-2025); മാനവികതയുടെ പ്രകാശം

തമിഴ് നടൻ മദൻ ബോബ് അന്തരിച്ചു

സാഹിത്യം മുതല്‍ രാഷ്ട്രീയം വരെ, മലയാളത്തിന്റെ സാനു മാഷ്; പ്രൊഫ.എം.കെ.സാനു

SCROLL FOR NEXT