Film News

എഡിറ്റർ നിഷാദ് യൂസഫ് അന്തരിച്ചു

മലയാള സിനിമാ എഡിറ്റർ നിഷാദ് യൂസഫ് അന്തരിച്ചു. കൊച്ചിയിലെ പനമ്പള്ളി നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ നിഷാദിനെ കണ്ടെത്തുകയായിരുന്നു. മലയാളം, തമിഴ് സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. ഹരിപ്പാട് സ്വദേശിയാണ്. 2022 ൽ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച എഡിറ്റർക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

തന്റേതായ ശൈലിയിൽ എഡിറ്റിങ്ങിന് പുതിയ ഭാവുകത്വം നൽകിയ എഡിറ്ററാണ് നിഷാദ് യൂസഫ്. ഉണ്ട, ഓപ്പറേഷൻ ജാവ, തല്ലുമാല, സൗദി വെള്ളക്ക, ചാവേർ, ആയിരത്തൊന്നു നുണകൾ, ആളങ്കം, രാമചന്ദ്ര ബോസ് & കൊ, ഉടൽ, അഡിയോസ് അമിഗോ എന്നിവയാണ് നിഷാദ് യൂസഫ് എഡിറ്റിങ് നിർവഹിച്ച ചിത്രങ്ങൾ. പുതിയ മലയാള സിനിമയിലെ നിർണ്ണായകമായ സാന്നിധ്യമായിരുന്നു.

മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കങ്കുവാ, നസ്ലെൻ നായകനാകുന്ന ആലപ്പുഴ ജിംഖാന, തരൂർ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം എന്നിവയുടെ എഡിറ്റർ നിഷാദ് യൂസഫായിരുന്നു. എഡിറ്ററുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമാ ലോകം.

'ഡും ഡും ഡും'; 'ഇന്നസെന്‍റ് ' സിനിമയിലെ വീഡിയോ ഗാനം പുറത്ത്

ഗണപതിയും സാഗര്‍ സൂര്യയും പ്രധാന വേഷത്തില്‍; 'പ്രകമ്പനം' ഫസ്റ്റ് ലുക്ക്‌ റിലീസ് ചെയ്ത് കാർത്തിക് സുബ്ബരാജ്

'ആ സീനിന് പ്രചോദനം റിയൽ ലൈഫിൽ കണ്ട ഒരു സംഭവം'; നടനായും പോസ്റ്റർ ഡിസൈനറായും ഒരുപോലെ തിളങ്ങുമ്പോൾ... അരുൺ അജികുമാർ അഭിമുഖം

First Love gets a second chance; പ്രണയത്തിന്റെ ‘ഇത്തിരി നേരം', ട്രെയ്‌ലർ റിലീസ് ചെയ്തു

'ഭരണം എന്നതിനെ അധികാരമായി കാണുന്നില്ല'; ചലച്ചിത്ര അക്കാദമി ചെയർമാനായി ചുമതലയേറ്റ് റസൂൽ പൂക്കുട്ടി

SCROLL FOR NEXT