Film News

'വേണ്ട ജാ​ഗ്രത ഉണ്ടായിരുന്നിട്ടും കോവിഡ് പിടിപെട്ടു'; ഡ്വെയ്ന്‍ (ദ റോക്ക്) ജോണ്‍സൻ

അമേരിക്കന്‍-കനേഡിയന്‍ ആക്ടര്‍ ഡ്വെയ്ന്‍ (ദ റോക്ക്) ജോണ്‍സനും കുടുംബത്തിനും കോവിഡ്. താരത്തിനും ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമാണ് കോവിഡ് 19 പോസിറ്റീവ് ആയത്. ഏറ്റവും മോശപ്പെട്ട സമയങ്ങളിലൂടെയാണ് കടന്നുപോയതെന്നും വലിയ പ്രതിസന്ധികൾക്കൊടുവിൽ ഇപ്പോൾ രോ​ഗമുക്തരായതായും താരം വ്യക്തമാക്കി.

കുടുംബസുഹൃത്തുക്കളിൽ നിന്നാണ് ഡ്വെയ്നിന്റെ കുടുംബത്തിന് രോഗം പകർന്നത്. കുട്ടികൾക്ക് കാര്യമായ ബുദ്ധിമുട്ടുകൾ ഉണ്ടായില്ലെങ്കിലും താനും ഭാര്യയും ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടതായി ഡ്വെയ്ൻ പറയുന്നു. ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് രോ​ഗമുക്തി നേടിയ വിവരം ഡ്വെയ്ൻ അറിയിച്ചത്.

ആരോഗ്യ സംരക്ഷണത്തിൽ കൃത്യമായ ജാ​ഗ്രത ഉണ്ടായിരുന്നിട്ടും തനിക്കും കുടുംബത്തിനും വൈറസ് പിടിപെട്ടു, ലോകം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണെന്നും വീഡിയോയിൽ ഡ്വെയ്ൻ പറഞ്ഞു. 2020 ഫോബ്സ് പട്ടിക പ്രസിദ്ധീകകരിച്ച കണക്കുകൾ പ്രകാരം ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സിനിമാനടന്മാരുടെ പട്ടികയില്‍ ഒന്നാമനാണ് ഡ്വെയ്ന്‍ ജോണ്‍സൻ. 654.36 കോടിയാണ് റോക്കിന്റെ നിലവിലെ പ്രതിഫലം.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT