Film News

സീറ്റ് ബെല്‍റ്റ് മുറുക്കി, തൊണ്ണൂറുകളിലേക്ക് ഒരു റൈഡിനു റെഡി ആയിക്കോളൂ: 'ഗണ്‍സ് ആന്‍ഡ് ഗുലാബ്സ്' ഉടനെത്തുമെന്ന് ദുല്‍ഖര്‍

ദുല്‍ക്കര്‍ സല്‍മാന്റെ ആദ്യ ഒടിടി സീരീസാണ് ഗണ്‍സ് ആന്‍ഡ് ഗുലാബ്സ്. ചിത്രം നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ ക്യാരക്ടറിന്റെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ദുല്‍ഖര്‍. തൊണ്ണൂറുകളിലേക്ക് ഒരു യാത്ര പോകാന്‍ ആരാധകരോട് തയ്യാറാവാന്‍ പറഞ്ഞാണ് താരം സമൂഹ മാധ്യമങ്ങളിലൂടെ ചിത്രം പുറത്തു വിട്ടത്.

ഫാമലി മാന്‍ സംവിധായകരായ രാജും ഡികെയും ഒരുക്കുന്ന നെറ്റ്ഫ്‌ലിസ് സീരീസാണിത്. രാജ്കുമാര്‍ റാവു, ഗൗരവ് ആദര്‍ശ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നീ മൂന്ന് പ്രധാന കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള ഒരു കോമഡി ത്രില്ലറാണ് സീരീസ്. ലോകത്തിന് അനുയോജ്യരല്ലാത്തവരെ കുറിച്ചുള്ള ഒരു പ്രൊജക്റ്റ് ആയിരിക്കും ഇതെന്നാണ് നിര്‍മ്മാതാക്കള്‍ ഇതിനോടകം അറിയിച്ചിരിക്കുന്നത്.

നെറ്റ്ഫ്‌ലിക്‌സ് ഗൗരവ് ആദര്‍ശിന്റെയും രാജ്കുമാര്‍ റാവുവിന്റെയും ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിട്ടുണ്ട്. തൊണ്ണൂറുകളെ ഓര്‍മിപ്പിക്കുന്ന രീതിയിലാണ് സീരീസ് സെറ്റ് ചെയ്തിരിക്കുന്നതെന്നാണ് ക്യാരക്ടര്‍ ലുക്കുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ടാണ് അവസാനമായി റിലീസ് ചെയ്ത ദുല്‍ഖര്‍ ചിത്രം. മാര്‍ച്ച് 17ന് സോണി ലൈവിലൂടെയാണ് സിനിമ പ്രദര്‍ശനം ആരംഭിച്ചത്. മുംബൈ പൊലീസിന് ശേഷം ബോബി-സഞ്ജയ് കൂട്ടുകെട്ടില്‍ റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ പൊലീസ് ത്രില്ലര്‍ കൂടിയാണ് സല്യൂട്ട്. മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഈയപ്പന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. വേഫാറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് നിര്‍മ്മാണം.

ആദ്യ ബലാല്‍സംഗ കേസില്‍ അറസ്റ്റ് തടഞ്ഞു, രണ്ടാമത്തേതില്‍ ഇല്ല; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ നടന്നത്‌

പ്രവാസികള്‍ വിദേശത്തെ സ്വത്ത് ഇന്ത്യയില്‍ വെളിപ്പെടുത്തണോ? ഇന്‍കം ടാക്‌സ് വകുപ്പ് നിര്‍ദേശത്തിന്റെ യാഥാര്‍ത്ഥ്യമെന്ത്?

'മരുന്നു കമ്പനികൾക്കുള്ളിൽ നടക്കുന്നതെന്ത്'; ആകാംക്ഷ നിറച്ച് നിവിൻ പോളിയുടെ 'ഫാർമ' ട്രെയ്‌ലർ

യുഎഇ ദേശീയ ദിനം: രക്തദാനക്യാംപ് നടത്തി ബിഡികെ യുഎഇ

‘ഷൂട്ടിങിന് വിളിച്ച് ഇവന്മാര് സമയം തീർത്താൽ വിടത്തുമില്ല’; ഫുൾ ഫൺ വൈബിൽ നിവിൻ, 'സർവ്വം മായ' മേക്കിങ് വീഡിയോ

SCROLL FOR NEXT