Film News

ദുൽഖർ സൽമാന് അബദ്ധം പറ്റിയതാണ്; നൂറ് ശതമാനം ട്രാഫിക് നിയമങ്ങള്‍ പാലിച്ചു; താരം എല്ലാവർക്കും മാതൃകയാണെന്ന് ഹോം ഗാര്‍ഡ് ബിജി

നടൻ ദുൽഖർ സൽമാൻ അബദ്ധത്തിൽ ട്രാഫിക് നിയമം തെറ്റിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. എന്നാൽ നടന്ന സംഭവത്തെക്കുറിച്ചുള്ള പ്രതികരണവുമായി ട്രാഫിക് ഉദ്യോഗസ്ഥനായ ഹോം ഗാര്‍ഡ് ബിജി രംഗത്തെത്തി. ദുല്‍ഖറിന് ഒരു തെറ്റിപറ്റിയതാണെന്നും അത് ആര്‍ക്കും സംഭവിക്കാവുന്നതാണെന്നും ഹോം ഗാര്‍ഡ് ബിജി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ദുല്‍ഖര്‍ എല്ലാവര്‍ക്കും ഒരു മാതൃകയാണ്. അദ്ദേഹം നൂറ് ശതമാനം ട്രാഫിക് നിയമങ്ങള്‍ പാലിച്ചാണ് വാഹനം ഓടിച്ചത്. മേല്‍ ഉദ്യോഗസ്ഥര്‍ അടക്കം നിരവധി പേര്‍ തന്നെ വിളിച്ച് അഭിനന്ദിച്ചു എന്നും ബിജി പറഞ്ഞു.

ഹോം ഗാർഡ് ബിജിയുടെ വാക്കുകൾ

‘ഇത് ആര്‍ക്കും ഉണ്ടാകാവുന്ന സംശയമാണ്. ഡിവൈഡറിന്റെയും ബൈപ്പാസിന്റെയും നിര്‍മ്മിതി കാരണമാണത്. അദ്ദേഹത്തിന് ഒരു തെറ്റ് പറ്റിയതാണ്. അത് എല്ലാവര്‍ക്കും സംഭവിക്കുന്ന ആശങ്കയാണ്. അതുകൊണ്ടാണ് അദ്ദേഹം തെറ്റായ വഴിയിലൂടെ വന്നത്. അപ്പോ പടിഞ്ഞാറ് ഭാഗത്ത് ഒറ്റപ്പെട്ട് അദ്ദേഹത്തിന്റെ കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ബാക്കിയുള്ള വാഹനങ്ങള്‍ ഡിവൈഡറിന്റെ കിഴക്ക് ഭാഗത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. പെട്ടന്ന് കിഴക്ക് ഭാഗത്തെ ട്രാഫിക്ക് ഓണാവുകയും ചെയ്തു. അങ്ങനെ കിഴക്കില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ അപകടപ്പെടാതിരിക്കാന്‍ തടയുകയാണ് ചെയ്തത്. തടഞ്ഞപ്പോള്‍ ഉടനെ തന്നെ അദ്ദേഹം കാര്യം മനസിലാക്കി വണ്ടി റിവേഴ്‌സ് എടുത്ത് ശരിയായ ഭാഗത്തുകൂടി പോവുകയാണ് ഉണ്ടായത്. അതില്‍ ഞാന്‍ അദ്ദേഹത്തെ വളരെ അധികം അഭിനന്ദിക്കുന്നു. ട്രാഫിക് സിഗ്നല്‍ മാനിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഡ്രൈവിങ് എല്ലാവര്‍ക്കും ഒരു പാഠമാവട്ടെ. ദുല്‍ഖര്‍ സല്‍മാനാണെന്ന് എനിക്ക് ആദ്യം മനസിലായില്ല. പിന്നെ വണ്ടി തിരിച്ച് ശരിക്കുള്ള വഴിയിലൂടെ പോയപ്പോഴാണ് എനിക്ക് അദ്ദേഹത്തിന്റെ മുഖം കാണാന്‍ പറ്റിയത്. ഇന്നലെ മുതല്‍ കുറേ പേര്‍ എന്നെ വിളിച്ചിരുന്നു. ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. പിന്നെ ദുല്‍ഖര്‍ സല്‍മാന്‍ നൂറ് ശതമാനം ട്രാഫിക് നിയമങ്ങള്‍ പാലിച്ചതിന് അദ്ദേഹത്തോട് നന്ദി അറിയിക്കുന്നു.’

ഇൻസ്റ്റഗ്രാമിൽ മുഹമ്മദ് ജസീൽ എന്ന വ്യക്തിയാണ് ദുൽഖറിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ദുൽഖറിന്റെ പുതിയ പോർഷെ പനമേര കാർ ആലപ്പുഴ ബൈപ്പാസിന് സമീപത്ത് വൺവേ തെറ്റിച്ചു വരുന്നത് വീഡിയോയിൽ കാണാം . തുടർന്ന് വാഹനം ഹോം ഗാർഡ് ബിജി തടയുന്നതും റിവേഴ്‌സ് എടുത്ത് പോകാൻ ആവശ്യപ്പെടുകയും ചെയ്തു . ഉടൻ തന്നെ കാർ റിവേഴ്‌സ് എടുത്ത് ശരിയായ ട്രാക്കിലൂടെ ദുൽഖർ പോകുന്നുമുണ്ട്.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT