Film News

ദുൽഖറിനൊപ്പം അഭിനയിക്കുന്നോ?,പോലീസ് ത്രില്ലർ ജനുവരിയിൽ

ദുല്‍ഖര്‍ സല്‍മാന്‍ പൊലീസ് വേഷത്തിലെത്തുന്ന ത്രില്ലർ ചിത്രം ജനുവരിയിൽ ഷൂട്ടിങ് ആരംഭിക്കാനിരിക്കെ ചിത്രത്തിലേയ്ക്ക് അഭിനേതാക്കളെ തേടുകയാണ് സംവിധായകൻ റോഷൻ ആൻഡ്രൂസ്. 15നും 70നും ഇടയിൽ പ്രായമുളള സ്ത്രീയ്ക്കും പുരുഷനും അപേക്ഷകൾ അയക്കാം. ഈ മാസം 26 വരെയാണ് സമയം. ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർ ഡിസംബർ 1 മുതൽ 10 വരെ നടക്കുന്ന ആക്ടിങ് ക്യാമ്പിൽ പങ്കെടുക്കേണ്ടതാണെന്നും കാസ്റ്റിങ് കോളിൽ പറയുന്നു.

ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് ചിത്രീകരണം നടക്കുക. ബോബി- സഞ്ജയ് ആണ് തിരക്കഥ. കരിയറിൽ ആദ്യമായാണ് ദുല്‍ഖർ പൊലീസ് യൂണിഫോമിൽ എത്തുന്നത്. വെയ്ഫറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. 'കണ്ണും കണ്ണും കൊള്ളൈയടിത്താൽ' എന്ന സിനിമയ്ക്ക് തമിഴിൽ വീണ്ടും നായകനാകുന്ന 'ഹേയ് സിനാമിക'യുടെ ലൊക്കേഷനിലാണ് ഇപ്പോൾ ദുൽഖർ സൽമാൻ. കൊറിയോഗ്രാഫർ ബൃന്ദ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാജൽ അഗർവാളും, അദിതി റാവു ഹൈദരിയുമാണ് നായികമാർ.

ഉണ്ണി ആര്‍ രചന നിര്‍വഹിച്ച് മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രമായെത്തിയ പ്രതി പൂവന്‍ കോഴിയാണ് റോഷന്‍ ആന്‍ഡ്രൂസ് ഒടുവില്‍ സംവിധാനം ചെയ്ത സിനിമ. നിവിന്‍ പോളി നായകനായും മോഹന്‍ലാല്‍ അതിഥിതാരമായും എത്തിയ കായംകുളം കൊച്ചുണ്ണി എന്ന ബിഗ് ബജറ്റ് ചിത്രവും റോഷന്‍ ഒരുക്കിയിരുന്നു.

മാധവ് ധനഞ്ജയ ഗാഡ്ഗില്‍ (1942-2026); പശ്ചിമഘട്ടത്തോട് ചേര്‍ത്തു വെച്ച പേര്

'ഹൃദയം തകരുന്നു വിജയ് അണ്ണാ...നിങ്ങൾക്ക് ഒരു തീയതിയുടെ ആവശ്യമില്ല'; പിന്തുണ അറിയിച്ച് രവി മോഹൻ

കേസ് നേരത്തെ വിളിച്ചു; നിഖില വിമൽ ചിത്രം ‘പെണ്ണ് കേസ്' ജനുവരി 10ന്

പെപ്പെയ്ക്കൊപ്പം വമ്പൻ താരനിരയും; കാട്ടാളൻ ഒരുങ്ങുന്നു, ടീസർ ജനുവരി 16ന്

'പെണ്ണ് കേസു'മായി നിഖില വിമൽ; ചിത്രം ജനുവരി 16ന് തിയറ്ററുകളിലേക്ക്

SCROLL FOR NEXT