Film News

ദുൽഖർ ട്രാഫിക് നിയമം തെറ്റിച്ചോ?, പോർഷെ റിവേഴ്സ് എടുപ്പിച്ച് പോലീസ്, വൈറൽ വീഡിയോ

യുവ താരം ദുൽഖർ സൽമാന്റെ വാഹന കമ്പം പ്രശസ്തമാണ്. എന്നാൽ ദുൽഖറും അദ്ദേഹത്തിന്റെ വാഹനവും അടങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. കാരണം ട്രാഫിക് നിയമ ലംഘനവും.

ദുൽഖറിന്റെ പുതിയ പോർഷെ പനമേര കാർ ആലപ്പുഴ ബൈപ്പാസിന് സമീപം വൺവേ തെറ്റിച്ചു വരുന്നതാണ് വീഡിയോ. തുടർന്ന് വാഹനം ട്രാഫിക്ക് പൊലീസ് തടയുന്നതും റിവേഴ്‌സ് എടുത്ത് പോകാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. ഉടൻ തന്നെ കാർ റിവേഴ്‌സ് എടുത്ത് ശരിയായ ട്രാക്കിലൂടെ പോകുന്നുമുണ്ട്. ഇൻസ്റ്റഗ്രാമിൽ മുഹമ്മദ് ജസീൽ എന്ന വ്യക്തിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പോർഷെ കാറിന് പിന്നാലെ വരുന്ന യുവാക്കൾ കുഞ്ഞിക്ക എന്ന് വിളിക്കുന്നതും കേൾക്കാം.

2018 ലാണ്​ ദുൽഖർ സൽമാൻ പോർഷെ പനമേര വാങ്ങുന്നത്​. നാലുപേർക്ക്​ സഞ്ചരിക്കാവുന്ന അപൂർവ്വം സ്​പോർട്​സ്​ കാറുകളിലൊന്നാണ്​ പോർഷെ പനമേര. വാങ്ങിയ സമയത്ത്​ വാഹനത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും ഇന്‍റർനെറ്റിൽ വൈറലായിരുന്നു.

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

ഭരണനേട്ടത്തിന് 45 ആണ്ട്; അജ്മാനിൽ 45 കണ്ടൽച്ചെടികൾ നട്ട് വിദ്യാർഥികൾ

'ദി തേര്‍ഡ് മര്‍ഡര്‍' വെള്ളിയാഴ്ച തിയറ്ററുകളില്‍; സെലിബ്രിറ്റി ഷോയില്‍ മികച്ച പ്രതികരണം

SCROLL FOR NEXT