മലയാളത്തിന്റെ പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി എന്റെർറ്റൈനെർ 'ചത്താ പച്ച- റിങ് ഓഫ് റൗഡീസ്' കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് വേഫെറർ ഫിലിംസ്. ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ ഹൗസ് ആയ വേഫെറർ ഫിലിംസും ചത്താ പച്ചയുടെ പ്രൊഡക്ഷൻ ഹൗസ് ആയ റീൽ വേൾഡ് എന്റർടൈൻമെന്റും ചേർന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആണ് ഈ വാർത്ത ഔദ്യോഗികമായി അറിയിച്ചത്, ചത്താ പച്ചയുടെ ടീസർ ഇപ്പോൾ വിജയകരമായി ഓടികൊണ്ടിക്കുന്ന കാന്താരക്കൊപ്പം വൻ പ്രേക്ഷക പ്രതികരണങ്ങളാണ് തീയറ്ററുകളിൽ നിന്നും ലഭിക്കുന്നത്.
ലോക പ്രശസ്തമായ ഡബ്ല്യൂ.ഡബ്ല്യൂ.ഇ.(WWE) യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഇന്ത്യയിൽ നിന്ന് തന്നെ ആദ്യമായി ഒരുങ്ങുന്ന ആദ്യ പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി. ബിഗ് ബഡ്ജറ്റ് ചിത്രമാണ് 'ചത്താ പച്ച- റിങ് ഓഫ് റൗഡീസ്' എന്ന് പേരിട്ടിരിക്കുന്ന ഈ ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർ ഗ്രൗണ്ട് ഡബ്ല്യൂ.ഡബ്ല്യൂ.ഇ. സ്റ്റൈൽ റെസ്ലിങ് ക്ലബും അവിടെയെത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്.
നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചിത്രം റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ് നിർമിക്കുന്നത്. മോഹൻലാലിൻറെ അനന്തരവനായ അദ്വൈത്, ജീത്തു ജോസഫ്, രാജീവ് രവി, മോഹൻലാൽ എന്നിവർക്കൊപ്പം സംവിധാന സഹായിയായിട്ടുണ്ട്. അർജുൻ അശോകൻ നായകനായി എത്തുന്ന ചിത്രത്തിൽ റോഷൻ മാത്യു, ഇഷാൻ ഷൗക്കത് (മാർക്കോ എന്ന സിനിമയിൽ വിക്ടർ എന്ന അന്ധ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ), വിശാഖ് നായർ, പൂജ മോഹൻദാസ് എന്നിവരും വേഷമിടുന്നു.
സംഗീതം ഒരുക്കുന്നത് പ്രശസ്ത ബോളിവുഡ് മ്യൂസിക് ട്രിയോ ആയ ശങ്കർ–ഇഹ്സാൻ–ലോയ് ആണ് എന്നത് ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നാണ്. വരികൾ വിനായക് ശശികുമാർ എഴുതിയിരിക്കുന്നു. ഛായാഗ്രഹണം ചന്ദ്രു സെൽവരാജ്, എഡിറ്റിംഗ് പ്രവീൺ പ്രഭാകർ, ആക്ഷൻ കലൈ കിങ്സൺ, വസ്ത്രാലങ്കാരം മെൽവി, മേക്കപ്പ് റോണക്സ് സേവ്യർ എന്നിവരാണ് കൈകാര്യം ചെയ്യുന്നത്.
2022-ൽ കാൻസ് ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം നേടിയ ‘ഡെഡ്‌ലൈൻ’ എന്ന ചിത്രത്തിനു ശേഷം ഷിഹാൻ ഷൗക്കത്ത് നിർമ്മിക്കുന്ന ചിത്രം മലയാള സിനിമക്ക് ആഗോള തരത്തിൽ ലഭിക്കുന്ന സ്വീകാര്യതയുടെ പിന്തുടർച്ചയിലും ടെക്നിക്കൽ ക്വാളിറ്റിയിൽ ലോക നിലവാരം പുലർത്തുന്ന കാര്യത്തിലും ഏറെ പ്രതീക്ഷകൾ നൽകുന്നു എന്ന് ടീസർ ഉറപ്പ് നൽകുന്നു. വർഷാവസാനം പ്രേക്ഷകർക്ക് മുന്നിൽ എത്താനാണ് ചിത്രത്തിന്റെ തയ്യാറെടുപ്പ്. എഡിറ്റർ- പ്രവീൺ പ്രഭാകർ, ബി ജി എം- മുജീബ് മജീദ്, രചന- സനൂപ് തൈക്കൂടം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - ജോർജ് എസ്, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, ആർട്ട്- സുനിൽ ദാസ്, ഡിജിറ്റൽ മാർക്കറ്റിംഗ് - ഒബ്സ്ക്യൂറ എൻ്റർടെയ്ൻമെൻ്റ്, പിആർ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.