Film News

ദുല്‍ഖറിന്റെ കുറുപ്പ് കേരളം വിട്ടു, മേക്ക് ഓവര്‍ സോഷ്യല്‍ മീഡിയയില്‍

THE CUE

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് സെക്കന്‍ഡ് ഷെഡ്യൂളിന് തുടക്കമായി. അഹമ്മദാബാദിലാണ് സിനിമയുടെ രണ്ടാം ഘട്ട ചിത്രീകരണം. സിനിമയിലെ നിര്‍ണായ ഭാഗങ്ങളാണ് അഹമ്മദാബാദില്‍ ചിത്രീകരിക്കുന്നത്. സുകുമാരക്കുറുപ്പിന്റെ കുറ്റകൃത്യവും തിരോധാനവും പ്രമേയമാകുന്ന കുറുപ്പ് പീരിഡ് സിനിമയാണ്. പാലക്കാട്ട് ആയിരുന്നു ആദ്യഘട്ട ചിത്രീകരണം. 35 വര്‍ഷം മുമ്പ് സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ഫിലിം റെപ്രസന്ററ്റീവ് ചാക്കോയായി ടൊവിനോ തോമസാണ് അഭിനയിക്കുന്നത്. ടൊവിനോയുടെ ഗസ്റ്റ് അപ്പിയറന്‍സാണ് സിനിമയില്‍. സുകുമാരക്കുറുപ്പായി ബുള്‍ഗാന്‍ താടിയുമായി ദുല്‍ഖര്‍ നില്‍ക്കുന്ന ലൊക്കേഷന്‍ ചിത്രം വൈറലായിട്ടുണ്ട്. ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനം.

ഇന്ദ്രജിത്ത് സുകുമാരന്‍ ആണ് പോലീസ് ഓഫീസറുടെ റോളില്‍ ചിത്രത്തില്‍ എത്തുന്നത്. തന്നെ സിനിമയില്‍ നായകനായി അവതരിപ്പിച്ച ശ്രീനാഥ് രാജേന്ദ്രനൊപ്പം സെക്കന്‍ഡ് ഷോയ്ക്ക് ശേഷം ദുല്‍ഖര്‍ കൈകോര്‍ക്കുന്ന സിനിമയുമാണ് കുറുപ്പ്. ലൂക്കാ ക്യാമറയില്‍ പകര്‍ത്തിയ നിമിഷ് രവിയാണ് ക്യാമറ. സുഷിന്‍ ശ്യാം സംഗീത സംവിധാനം. വിനി വിശ്വലാല്‍ ക്രിയേറ്റീവ് ഡയറക്ടര്‍. ജിതിന്‍ കെ ജോസിന്റേതാണ് കഥ. ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ് തിരക്കഥ. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗ്.

എം സ്റ്റാര്‍ ഫിലിംസിനൊപ്പം ദുല്‍ഖര്‍ സല്‍മാന്‍ വേ ഫാറര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രവുമാണ് കുറുപ്പ്. ഷൈന്‍ ടോം ചാക്കോ, സണ്ണി വെയിന്‍ എന്നിവരും ചിത്രത്തിലുണ്ട്. ശോഭിതാ ധൂലിപാലയാണ് നായിക.

അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചെന്നൈ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയാണ് ദുല്‍ഖര്‍ കുറുപ്പ് രണ്ടാം ഘട്ട ചിത്രീകരണത്തിന് ജോയിന്‍ ചെയ്തത്. ശോഭന, സുരേഷ് ഗോപി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന അനൂപ് സത്യന്‍ ചിത്രം നിര്‍മ്മിക്കുന്നതും ദുല്‍ഖര്‍ സല്‍മാന്‍ ആണ്. കുറുപ്പിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് ചിത്രം, ബൃന്ദ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം എന്നിവയാണ് ദുല്‍ഖറിന്റെ പ്രൊജക്ടുകള്‍.

കുറുപ്പ് ഫാന്‍ മേഡ് പോസ്റ്റര്‍ 

2017ല്‍ അനൗണ്‍സ് ചെയ്ത ചിത്രമാണ് രണ്ട് വര്‍ഷത്തിന് ശേഷം ആരംഭിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷത്തെ ഗവേഷണത്തിനും തയ്യാറെടുപ്പുകള്‍ക്കും ശേഷമാണ് സിനിമ തുടങ്ങിയിരിക്കുന്നത്.

സെക്കന്‍ഡ് ഷോ എന്ന തന്റെ ആദ്യ സിനിമയൊരുക്കിയ ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ ചെയ്യുന്ന രണ്ടാമത്തെ ചിത്രവുമാണ് കുറുപ്പ്. പറഞ്ഞതും അല്ല അറിഞ്ഞതും അല്ല, പറയാന്‍ പോകുന്നതാണ് കഥ എന്ന ടാഗ് ലൈനിലാണ് ശ്രീനാഥ് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. മുഖംതിരിഞ്ഞ് കണ്ണാടിക്ക് മുന്നില്‍ നില്‍ക്കുന്ന ദുല്‍ഖറിന്റെ ചിത്രമായിരുന്നു പോസ്റ്റര്‍.

ഒരു കലക്ക് കലക്കാൻ ജസ്റ്റിൻ ചേട്ടൻ വരുന്നു; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്‌' അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

ലാൽ സാറിനൊപ്പം ചെയ്യുന്നത് കോമഡി- ആക്ഷൻ ത്രില്ലർ: അനൂപ് സത്യൻ അഭിമുഖം

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി; 'ലോ ആന്‍ഡ് ഓര്‍ഡറി'ലെ ഗാനമെത്തി

50 സ്ക്രീനുകൾ, കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ്

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

SCROLL FOR NEXT