Film News

'അന്ന് ദുല്‍ഖറിന് ഡേറ്റില്ലെന്ന് അറിഞ്ഞു' ; രാജീവ് രവി സംസാരിച്ചപ്പോഴേക്കും ആയുഷ്മാനെ കാസ്റ്റ് ചെയ്തിരുന്നുവെന്ന് ശ്രീറാം രാഘവന്‍

'അന്ധാധുന്‍' എന്ന ചിത്രത്തിലേക്ക് ആദ്യം ദുല്‍ഖര്‍ സല്‍മാനെ കാസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നുവെന്നും ചില തെറ്റിദ്ധാരണയുടെ പേരിലാണ് അത് നടക്കാതെ പോയെന്നും സംവിധായകന്‍ ശ്രീറാം രാഘവന്‍. ചിത്രത്തിനായി ദുല്‍ഖറിനെ നേരിട്ട് ബന്ധപ്പെടാന്‍ പറ്റിയില്ല. മറ്റൊരാള്‍ വഴി കണക്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അറിഞ്ഞത് ദുല്‍ഖറിന് എട്ടുമാസത്തേക്ക് ഡേറ്റ് ഇല്ലെന്നായിരുന്നു. അങ്ങനെയാണ് ആയുഷ്മാന്‍ ഖുറാനയിലേക്ക് എത്തുന്നതെന്നും ദ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീറാം രാഘവന്‍ പറഞ്ഞു.

ശ്രീറാം രാഘവന്‍ പറഞ്ഞത്

ദുല്‍ഖറിന്റെ ചില സിനിമകള്‍ കണ്ടിരുന്നു അതില്‍ അദ്ദേഹം പിയാനോ വായിക്കുന്നത് കണ്ട് ഈ കഥാപാത്രത്തിനായി യോജിക്കുമെന്ന് തോന്നി. പക്ഷെ ദുല്‍ഖറിനെ ഡയറക്ട് കോണ്ടാക്റ്റ് ചെയ്യാന്‍ കഴിയാത്തത് കൊണ്ട് മറ്റൊരാള്‍ വഴി ബന്ധപ്പെട്ടപ്പോള്‍ അടുത്ത ഏഴ്-എട്ട് മാസത്തേക്ക് ദുല്‍ഖറിന് ഡേറ്റ് ഇല്ല എന്ന് അറിഞ്ഞു. അന്ധാധുനിന്റെ സെക്കന്റ് യുണിറ്റില്‍ രാജീവ് രവി വര്‍ക്ക് ചെയ്തിരുന്നു. രാജീവ് ഈ കഥ കേട്ടിട്ട് ദുല്‍ഖര്‍ ഈ കഥയ്ക്ക് ചേരും എന്ന് പറഞ്ഞു. എന്നാല്‍ ദുല്‍ഖറിനെ കോണ്ടാക്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം ഫ്രീ അല്ല എന്ന് പറഞ്ഞിരുന്നുവെന്ന് ഞാന്‍ പറഞ്ഞു. രാജീവ് കേരളത്തിലേക്ക് തിരിച്ച് പോയി ദുല്‍ഖര്‍ ഫ്രീ ആണെന്ന് പറഞ്ഞു എന്നെ വിളിച്ചു, പക്ഷെ അപ്പോഴേക്കും ആയുഷ്മാനെ ചിത്രത്തിലേക്ക് സൈന്‍ ചെയ്തിരുന്നു.

2018ല്‍ പുറത്തിറങ്ങിയ ത്രില്ലെര്‍ ചിത്രമായ അന്ധാധുനില്‍ ഒരു പിയാനോ പ്ലയെര്‍റെയാണ് ആയുഷ്മാന്‍ ഖുറാന അവതരിപ്പിച്ചത്. ചിത്രത്തിലെ അഭിനയത്തിന് ആ വര്‍ഷത്തെ നാഷണല്‍ അവാര്‍ഡും ആയുഷ്മാനെ തേടിയെത്തിയിരുന്നു. തബു, രാധിക ആപ്തെ, അനില്‍ ധവാന്‍, മാനവ് വിജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളം, തെലുങ്ക് , തമിഴ് തുടങ്ങിയ ഭാഷകളിലേക്ക് അന്ധാധുന്‍ റീമേക്ക് ചെയ്തിരുന്നു. മലയാളത്തില്‍ 'ഭ്രമം' എന്ന പേരില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരന്‍ ആയിരുന്നു നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT