Film News

ദുൽഖർ വീണ്ടും ലൊക്കേഷനിലേയ്ക്ക്, 'ഹേയ് സിനാമിക' രണ്ടാം ഘട്ട ചിത്രീകരണത്തിന് തുടക്കം

'കണ്ണും കണ്ണും കൊള്ളൈയടിത്താൽ' എന്ന സിനിമയുടെ വിജയശേഷം ദുൽഖർ സൽമാൻ വീണ്ടും തമിഴിൽ നായകനാകുന്ന 'ഹേയ് സിനാമിക' ഷൂട്ടിങ് പുനരാരംഭിച്ചു. കൊവിഡ് നിയന്ത്രണങ്ങളിൽ ചിത്രീകരണം നിർത്തിവെച്ചിരുന്ന ചിത്രം ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും തുടങ്ങുന്നത്. കൊറിയോഗ്രാഫർ ബൃന്ദ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാജൽ അഗർവാളും, അദിതി റാവു ഹൈദരിയുമാണ് നായികമാർ. ചെന്നൈ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. നീട്ടി വളർത്തിയ മുടിയോടുകൂടിയ ദുൽഖറിന്റെ പുതിയ ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

ഗോവിന്ദ് വസന്തയാണ് സംഗീത സംവിധായകൻ. പ്രീത ജയരാമനാണ് ഛായാഗ്രഹണം. റിലയൻസ് എന്റർടെയിൻമെന്റാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മണിരത്‌നത്തിന്റെ സംവിധാനത്തിൽ ദുൽഖർ സൽമാനും നിത്യാ മേനോനും കേന്ദ്രകഥാപാത്രങ്ങളായ ഓകെ കൺമണി എന്ന സിനിമയിലെ ഒരു ഗാനമാണ് ഹേയ് സിനാമിക. റഹ്മാന്റെ സംഗീത സംവിധാനത്തിൽ ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ച ഈ പാട്ടിന്റെ തുടക്കം ടൈറ്റിലാക്കിയിരിക്കുകയാണ് ബൃന്ദാ മാസ്റ്റർ.

ദക്ഷിണേന്ത്യയിലെ മുൻനിര കൊറിയോഗ്രാഫറാണ് ബൃന്ദ. കാക്ക കാക്ക, വാരണം ആയിരം, കടൽ, പികെ,തെരി എന്നീ സിനിമകൾക്ക് കൊറിയോഗ്രഫി ഒരുക്കിയത് ബൃന്ദയാണ്. മലയാളത്തിൽ ബിഗ് ബ്രദർ, ആദ്യരാത്രി, അതിരൻ, മധുരരാജ എന്നീ സിനിമകൾക്കാണ് സമീപസമയത്ത് നൃത്തച്ചുവടുകൾ ഒരുക്കിയത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT