Film News

'ഹേയ് സിനാമിക'യ്ക്ക് പാക്കപ്പ്, 'വാട്ട് എ ടീം' എന്ന് ദുൽഖർ സൽമാൻ

'കണ്ണും കണ്ണും കൊള്ളൈയടിത്താൽ' എന്ന വിജയസിനിമയ്ക്ക് ശേഷം ദുൽഖർ സൽമാൻ വീണ്ടും തമിഴിൽ നായകനാകുന്ന 'ഹേയ് സിനാമിക' ചിത്രീകരണം പൂർത്തിയാക്കി. മികച്ച ടീമിനൊപ്പം പ്രവർത്തിച്ച അനുഭവം പങ്കുവെച്ച താരം ഷൂട്ടിങ് പൂർത്തിയായ വിവരവും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങളിൽ ചിത്രീകരണം നിർത്തിവെച്ചിരുന്ന ചിത്രം ഒരിടവേളയ്ക്ക് ശേഷമായിരുന്നു വീണ്ടും ആരംഭിച്ചത്. കൊറിയോഗ്രാഫർ ബൃന്ദ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാജൽ അഗർവാളും, അദിതി റാവു ഹൈദരിയുമാണ് നായികമാർ. ചെന്നൈ ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

ഗോവിന്ദ് വസന്തയാണ് സംഗീത സംവിധായകൻ. പ്രീത ജയരാമനാണ് ഛായാഗ്രഹണം. റിലയൻസ് എന്റർടെയിൻമെന്റാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മണിരത്‌നത്തിന്റെ സംവിധാനത്തിൽ ദുൽഖർ സൽമാനും നിത്യാ മേനോനും കേന്ദ്രകഥാപാത്രങ്ങളായ ഓകെ കൺമണി എന്ന സിനിമയിലെ ഒരു ഗാനമാണ് ഹേയ് സിനാമിക. റഹ്മാന്റെ സംഗീത സംവിധാനത്തിൽ ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ച ഈ പാട്ടിന്റെ തുടക്കം ടൈറ്റിലാക്കിയിരിക്കുകയാണ് ബൃന്ദാ മാസ്റ്റർ.

ദക്ഷിണേന്ത്യയിലെ മുൻനിര കൊറിയോഗ്രാഫറാണ് ബൃന്ദ. 'കാക്ക കാക്ക', 'വാരണം ആയിരം', 'കടൽ', 'പികെ', 'തെരി' എന്നീ സിനിമകൾക്ക് കൊറിയോഗ്രഫി ഒരുക്കിയത് ബൃന്ദയാണ്. മലയാളത്തിൽ 'ബിഗ് ബ്രദർ', 'ആദ്യരാത്രി', 'അതിരൻ', 'മധുരരാജ' എന്നീ സിനിമകൾക്കാണ് സമീപസമയത്ത് നൃത്തച്ചുവടുകൾ ഒരുക്കിയത്.

Dulquer Salmaan, Aditi Rao & Kajal Aggarwal’s Hey Sinamika: Makers share working stills as they call it a wrap

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT