Film News

ബോളിവുഡ് ത്രില്ലറുമായി ദുല്‍ഖര്‍ ; നിരൂപകരെ വേട്ടയാടുന്ന സീരിയല്‍ കില്ലറുടെ കഥയുമായി 'ചുപ്'

കര്‍വാന്‍, ദി സോയ ഫാക്ടര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ബോളിവുഡ് ചിത്രം 'ചുപ്' ന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ബോളിവുഡ് സിനിമാനിരൂപകരെ വേട്ടയാടുന്ന സീരിയല്‍ കില്ലറുടെ കഥ പറയുന്ന 'ചുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ്' സംവിധാനം ചെയ്യുന്നത് ആര്‍ ബാല്‍കിയാണ്. സണ്ണി ഡിയോള്‍, പൂജാ ഭട്ട് എന്നിവരാണ് മറ്റ് പ്രധാനവേഷത്തിലെത്തുന്നത്. സീതാരാമം എന്ന സിനിമയുടെ വിജയത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന അടുത്ത പാന്‍ ഇന്ത്യന്‍ സിനിമകൂടിയാണ് ചുപ്.

പഴയകാല ബോളിവുഡ് സിനിമാപശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയില്‍ ധാരാളം സിനിമാഗാനങ്ങളും പോസ്റ്ററുകളും റീക്രീയേറ്റ് ചെയ്യപ്പെടുന്നത് ട്രെയ്‌ലറിലെ പ്രധാന ആകര്‍ഷണമാണ്. ഒരു സംവിധായകന്റെ കഥ പറഞ്ഞ പഴയ ബോളിവുഡ് ചിത്രം കാഗസ് കെ ഫൂലിന്റെ റെഫറന്‍സുകള്‍ കഥയുടെ മോട്ടീവിന്റെ സൂചനകള്‍ നല്‍കുന്നു.

ഇംഗ്ലീഷ് വിംഗ്ലീഷ്, പാ, ഡിയര്‍ സിന്ദഗി തുടങ്ങിയ ബോളിവുഡിലെ തന്നെ വ്യത്യസ്ത സിനിമകളൊരുക്കിയ ബാല്‍കിയുടെ പാഡ്മാനിനു ശേഷമിറങ്ങുന്ന സിനിമയാണ് ചുപ്. ബാല്‍കി, രാജാ സെന്‍, ഋഷി വിരമാണി എന്നിവരൊന്നിച്ച് തിരക്കഥയൊരുക്കുന്ന സിനിമയിലെ സംഗീതമൊരുക്കുന്നത് എസ് ഡി ബര്‍മന്‍, അമിത് ത്രിവേദി, സ്‌നേഹ ഖാന്‍വാക്കര്‍, അമന്‍ പാണ്ട് എന്നിവര്‍ ചേര്‍ന്നാണ്. പെന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ഒരുങ്ങുന്ന സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിശാല്‍ സിന്‍ഹയാണ്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT