Film News

രജിത് കുമാറിനെ നായകനാക്കി സിനിമ, ഷിനു ശ്യാമളൻ നായിക

ഡോ. രജിത് കുമാര്‍ നായകനാകുന്ന 'സ്വപ്‌ന സുന്ദരി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. വെള്ള ഷര്‍ട്ടും മുണ്ടും കൂളിങ് ഗ്ലാസും അണിഞ്ഞ് രജിത് കുമാര്‍ ബുള്ളറ്റില്‍ ഇരിക്കുന്നതാണ് പോസ്റ്ററില്‍. കെ.ജെ ഫിലിപ്പാണ് സംവിധാനം. സീതു ആന്‍സണ്‍ ആണ് തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. ഡോ. ഷിനു ശ്യാമളന്‍ ആണ് നായിക. ഷിനുവിന്റെയും ആദ്യ ചിത്രമാണിത്.

അതേസമയം ഏഷ്യാനെറ്റിനുവേണ്ടിയുള്ള ആക്ഷേപ ഹാസ്യ പരമ്പരയില്‍ രജിത് കുമാര്‍ അഭിനയിക്കുന്നുണ്ട്. ഇതില്‍ പ്രധാന കഥാപാത്രമായാണ് രജിത് കുമാര്‍ എത്തുക. തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് രജിത് കുമാര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.

കടുത്ത സ്ത്രീ വിരുദ്ധവും അശാസ്ത്രീയവുമായ വാദങ്ങള്‍ അവതരിപ്പിച്ച് പലകുറി വിവാദ നായകനായ വ്യക്തിയാണ് ഡോ. രജിത് കുമാര്‍. സഹ മത്സരാര്‍ത്ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിനെ തുടര്‍ന്ന് ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. ഇയാളുടെ അതിക്രമത്തിനെതിരെ ശക്തമായ പ്രതിഷേധവുമുയര്‍ന്നിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT