ഫഹദ് ഫാസിലിനെ നായകനാക്കി എസ് എസ് രാജമൗലി അവതരിപ്പിക്കുന്ന 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' മികച്ച പ്രതികരണം നേടി തിയറ്ററുകളിൽ മുന്നേറുന്നു. ഫഹദ് ഫാസിലിൻ്റെ കരിയറിലെ വേറിട്ട പെർഫോമൻസുമായി വരുന്ന കഥാപാത്രം ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. ബാലതാരമായ സാറയുടെ പ്രകടനവും മികച്ച അഭിപ്രായമാണ് നേടുന്നത്. സൂരി - ദിവ്യ കോംബിനേഷൻ ചിരിപ്പിക്കുകയും കണ്ണ് നനയിക്കുകയും അതിശയിപ്പിക്കുകയും ചെയ്യുന്നു എന്നാണ് പ്രേക്ഷക പ്രതികരണം.
ഫഹദ് ഫാസിൽ ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സൂചിപ്പിച്ചതുപോലെ, ‘മൈ ഡിയർ കുട്ടിച്ചാത്തൻ’, ‘അഞ്ജലി’, ‘എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്’ തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച വിസ്മയാനുഭവങ്ങളിൽ നിന്ന് വ്യത്യസ്തമായി, മറ്റൊരു ജോണറിലൂടെ കുട്ടികളെയും മനസ്സിൽ ഇന്നും കുട്ടിത്തം സൂക്ഷിക്കുന്ന മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന ചിത്രമാണ് ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’.
നവാഗതനായ ശശാങ്ക് യെലേട്ടിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ആർക്ക മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളുടെ കീഴിൽ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്. എസ്. കാർത്തികേയ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഭാവന റിലീസാണ് ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്.
മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസായത്. കാലഭൈരവയാണ് ചിത്രത്തിന് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത്. എസ്. എസ്. കാഞ്ചിയാണ് സ്ക്രിപ്റ്റ് ഡെവലപ്‌മെന്റ് നിർവഹിച്ചിരിക്കുന്നത്. ഹംസ അലിയാണ് കോ-റൈറ്റർ. ബാലാജി സുബ്രഹ്മണ്യം ഛായാഗ്രഹണവും പ്രവീൺ ആന്റണി എഡിറ്റിംഗും നിർവഹിക്കുന്നു.സുധൻ കൊറിയോഗ്രഫിയും രാമ രാജമൗലി കോസ്റ്റ്യൂം ഡിസൈനും സ്റ്റൈലിംഗും നിർവഹിക്കുന്നു. എസ്. എസ്. ശശാങ്ക് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും, ഡി. സതീഷ് കുമാർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായും, രാഹുൽ ഷാലി ലൈൻ പ്രൊഡ്യൂസറായും, ഡി. യോഗാനന്ദ് പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിക്കുന്നു.പി.ആർ.ഓ : പ്രതീഷ് ശേഖർ