Film News

'IFFK2023 ഡോൺ പാലത്തറയുടെ ഫാമിലിയും ഫാസിൽ റസാക്കിന്റെ തടവും മത്സരവിഭാ​ഗത്തിൽ' ; മലയാള ചിത്രങ്ങൾ പ്രഖ്യാപിച്ചു

28-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ മലയാള ചിത്രങ്ങൾ പ്രഖ്യാപിച്ചു. ഡോൺ പാലത്തറയുടെ ഫാമിലിയും ഫാസിൽ റസാക്കിന്റെ തടവും അന്താരാഷ്ട്ര മത്സരവിഭാ​ഗത്തിൽ മത്സരിക്കും. ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ കാതൽ മലയാള സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കും. ഡിസംബർ 8 മുതൽ 15 വരെയാണ് മേള.

മലയാളം സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന സിനിമകൾ ഇവയൊക്കെയാണ് :

1. എന്നെന്നും - സംവിധാനം : ശാലിനി ഉഷാദേവി

2. ഫൈവ് ഫസ്റ്റ് ഡേയ്സ് - സംവിധാനം : റിനോഷുൺ

3. നീലമുടി - സംവിധാനം : ശരത്കുമാർ. വി

4. ആപ്പിൾ ചെടികൾ - സംവിധാനം : ഗഗൻ ദേവ്

5. ബി 32 മുതൽ 44 വരെ - സംവിധാനം : ശ്രുതി ശരണ്യം

6. ഷെഹർ സാദേ - സംവിധാനം : വിഘ്‌നേശ് പി ശശിധരൻ

7. ആട്ടം - സംവിധാനം : ആനന്ദ് ഏകാർഷി

8. ദായം - സംവിധാനം : പ്രശാന്ത് വിജയ്

9. ഓ. ബേബി - സംവിധാനം : രഞ്ജൻ പ്രമോദ്

10. കാതൽ - സംവിധാനം : ജിയോ ബേബി

11. ആനന്ദ് മോണാലിസ മരണവും കാത്ത് - സംവിധാനം : സതീഷ് ബാബുസേനൻ, സന്തോഷ് ബാബുസേനൻ

12. വലസൈ പറവകൾ - സംവിധാനം : സുനിൽ കുടമാളൂർ

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

SCROLL FOR NEXT