Film News

85 മിനുട്ടുള്ള ഒറ്റഷോട്ട്, ഡോൺ പാലത്തറയുടെ സന്തോഷത്തിന്റെ ഒന്നാം രഹസ്യം നാളെ ഐഎഫ്എഫ്കെയിൽ

ഡോൺ പാലത്തറ സംവിധാനം ചെയ്ത സന്തോഷത്തിന്റെ ഒന്നാം രഹസ്യം ഫെബ്രുവരി 14ന് ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കും. ഒരു കാറിൽ ഒറ്റ ഷോട്ടിൽ ചിത്രീകരിച്ചിരിക്കുന്ന 'ചിത്രം മലയാളം സിനിമ ഇന്ന് വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്. പ്രദർശനാനന്തരം സംവിധായകൻ ഡോൺ പാലത്തറ പ്രേക്ഷകരുമായി സംവദിക്കും. റിമ കല്ലിങ്കൽ, ജിതിൻ പുത്തഞ്ചേരി എന്നിവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജിതിൻ പുത്തഞ്ചേരി, ഗാനരചയിതാവ് ഷെറിൻ കാതറിൻ എന്നിവർ പ്രദർശനത്തിൽ പങ്കെടുക്കും. ഫെബ്രുവരി 14 ന് കലാഭവനിൽ വൈകിട്ട് 4. 15 നാണ് സിനിമയുടെ പ്രദർശനം.

ബീ കേവ് മൂവീസിന്റെ ബാനറിൽ ഷിജോ കേ ജോർജ്ജ് ആണു സിനിമ നിർമ്മിച്ചിരിക്കുന്നത്. ഡോൺ പാലത്തറയുടെ രണ്ട് സിനിമകളാണ് ഇത്തവണത്തെ ഐഎഫ്എഫ്കെയിൽ തിരഞ്ഞെടുക്കപ്പെട്ടത്. കാലിഡോസ്കോപ്പ് വിഭാഗത്തിൽ '1956 മധ്യതിരുവിതാംകൂർ' എന്ന സിനിമയും പ്രദർശിപ്പിച്ചിരുന്നു. ഐ. എഫ്‌. എഫ്. കെ യെയിൽ ഒരു സംവിധായകന്റെ രണ്ട് ചിത്രങ്ങൾ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്നത് വിരളമാണ്.

മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേള, സ്പെയിനിൽ നടക്കുന്ന ഇൻഡീ ഇൻഡ്യ എന്നീ പ്രദർശനങ്ങൾക്ക് ശേഷമാണ് ഐ. എഫ്‌. എഫ്. കെ യെ കേരളത്തിൽ പ്രദർശനത്തിനെത്തുന്നത്.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT