Film News

ആദ്യ സിനിമയുടെ പരാജയം സാരമായ രീതിയില്‍ ബാധിച്ചിരുന്നു; ലോക സംവിധായകന്‍ ഡൊമിനിക് അരുണ്‍

ആദ്യ സിനിമയായ തരം​ഗത്തിന്റെ പരാജയം തന്നെ സാരമായി ബാധിച്ചിരുന്നുവെന്ന് സംവിധായകൻ ഡൊമിനിക് അരുൺ. ഇനിയങ്ങോട്ട് കാര്യങ്ങളൊന്നും വിചാരിച്ച രീതിയിൽ മുന്നോട്ട് പോകുമോ, നമുക്ക് പറ്റിയ പണിയാണോ എന്നത് പോലുള്ള സെൽഫ് ഡൗട്ടുകൾ വന്നിരുന്നു. പക്ഷെ, അപ്പോഴും എഴുത്തും ചിന്തകളും മുടക്കിയിരുന്നില്ലെന്ന് ഡൊമിനിക് അരുൺ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ഡൊമിനിക് അരുണിന്റെ വാക്കുകൾ

ആദ്യ സിനിമയായ തരംഗത്തിന്റെ കൊമേഴ്ഷ്യൽ ഫെയ്ലിയർ എന്നെ നല്ല രീതിയിൽ ബാധിച്ചിട്ടുണ്ടായിരുന്നു. ഇനി പരിപാടികളൊന്നും നടക്കില്ലേ എന്ന സെൽഫ് ഡൗട്ടുകൾ തോന്നി തുടങ്ങുന്ന സമയമായിരുന്നു. പക്ഷെ അടുത്തൊരു ഐഡിയ കിട്ടി കഴിയുമ്പോൾ നമ്മൾ അതിലേക്ക് ലോക്ക് ആവുകയും പരിപാടികൾ മുന്നോട്ട് നീക്കുകയും ചെയ്യും. അതിനിടയിൽ കുറച്ച് എഴുത്ത് നടക്കുന്നുണ്ടായിരുന്നു. പിന്നെ ഒരു സിനിമ സംഭവിക്കും എന്നൊരു ഘട്ടം വരെയെത്തി നടക്കാതെ പോയി. കൊവിഡ് വന്നതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. പിന്നെ, മറ്റൊരു ചെറിയ പടം ചെയ്യാമെന്ന് കരുതി അതും പകുതിക്ക് വച്ച് ഡ്രോപ്പ് ചെയ്യേണ്ടി വന്നു. പിന്നെ എനിക്ക് തന്നെ തോന്നി, എന്തെങ്കിലും ചെയ്യണ്ട കാര്യമില്ല, നമുക്ക് ഇഷ്ടമുള്ളത് ചെയ്താൽ പോരേ എന്ന്. അത് കൃത്യമായി വന്നു എന്നൊരു വിശ്വാസം ഇപ്പോൾ ഉണ്ട്. പിന്നെ ഉണ്ടായിരുന്നത് വീട്ടുകാരുടെ ചോദ്യങ്ങൾ ആയിരുന്നു. അത് മാനേജ് ചെയ്യാൻ എനിക്ക് അറിയാം. പിന്നെ ഒരു ഇൻട്രോവേർട്ട് ആയതുകൊണ്ട് പുറത്തേക്ക് അധികം പോകാറില്ല. അതുകൊണ്ടുതന്നെ വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ തന്നെ ആദ്യ സിനിമയ്ക്ക് ശേഷം ലോക വരെ പിടിച്ച് നിന്നു.

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

മാസ്സ് ആക്ഷന്‍ ചിത്രം 'വരവ്'; വേള്‍ഡ് വൈഡ് റിലീസ് ജൂലൈ 16 ന്

ബ്ലൂ ഷാർക്സ്: നക്ഷത്രങ്ങളാൽ എഴുതപ്പെട്ട സ്വപ്ന കവിത

തളര്‍ന്ന പൗരന്‍: ജനാധിപത്യപരമായ വിരക്തിയും, ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ അന്യായ വിചാരണയും

SCROLL FOR NEXT