Film News

ഭയപ്പെടുത്താന്‍ ‘ഷൈനിങ്ങി’ന്റെ സീക്വല്‍; ‘ഡോക്ടര്‍ സ്ലീപ്പ്’ നവംബറിലെത്തും

THE CUE

സ്റ്റീഫന്‍ കിങ്ങിന്റെ പ്രശസ്ത ഹൊറര്‍ നോവലായ ‘ഷൈനിങ്ങി’ന്റെ സീക്വലായ ‘ഡോക്ടര്‍ സ്ലീപ്പി’ന്റെ ചലച്ചിത്രാവിഷ്‌കാരത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ‘ഓജ ഒറിജിന്‍ ഓഫ് ഇവിള്‍’, ‘ജെറാള്‍ഡ്‌സ് ഗെയിം’, ‘ഹഷ്’ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത മൈക്ക് ഫ്‌ളാനഗനാണ് ചിത്രമൊരുക്കുന്നത്.

സ്റ്റീഫന്‍ കിങ്ങിന്റെ 1977ല്‍ പുറത്തിറങ്ങിയ ‘ദ ഷൈനിങ്ങ്’ എന്ന നോവലും അത് ആസ്പദമാക്കി 1980ല്‍ സ്റ്റാന്‍ലി കുബ്രിക്ക് സംവിധാനം ചെയ്ത അതേ പേരിലുള്ള ചിത്രവും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. ഹൊറര്‍ ഴോണറില്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ പ്രേക്ഷകരെ പിടിച്ചിരുത്തിയ ലോകസിനിമകളിലൊന്നായ ഷൈനിങ്ങ് കുബ്രിക്കിന്റെ തന്നെ മികച്ച ചിത്രങ്ങളിലൊന്നാണ്.ജാക്ക് നിക്കോള്‍സണായിരുന്നു ചിത്രത്തില്‍ നായകന്‍.

ഒന്നാം ഭാഗത്തില്‍ കുട്ടിയായിരുന്ന ഡാനി ടൊറന്‍സിനെ വര്‍ഷങ്ങള്‍ക്ക് ശേഷവും പഴയ ഓര്‍മകള്‍ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. അയാളുടെ ജീവിതത്തിലേക്ക് മറ്റ് ചിലര്‍ കൂടി കടന്നു വരുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാകുന്നുവെന്നുമാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. ഇവാന്‍ മക്ഗ്രിഗറാണ് ചിത്രത്തില്‍ ഡാനിയായെത്തുന്നത്.

ഒന്നാം ഭാഗത്തിലെ പേടിപ്പിക്കുന്ന ഹോട്ടലും സമാനമായ രംഗങ്ങളും രണ്ടാം ഭാഗത്തിലുമുണ്ടാകുമെന്ന് ട്രെയിലര്‍ ഉറപ്പു നല്‍കുന്നു. വാര്‍ണര്‍ ബ്രദേഴ്‌സ് നിര്‍മിക്കുന്ന ചിത്രം നവംബര്‍7 ന് തിയ്യേറ്ററുകളിലെത്തും.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT