Film News

എന്നെ ഏറ്റവും അധികം സ്പര്‍ശിച്ച അപൂര്‍വം സിനിമകളില്‍ ഒന്നായിരുന്നു 'പ്യാലി ', പ്രശംസിച്ച് ഭദ്രന്‍

ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ വിതരണ കമ്പനി വേ ഫെറര്‍ പ്രേക്ഷകരിലെത്തിക്കുന്ന പ്യാലി എന്ന സിനിമയെ പ്രശംസിച്ച് സംവിധായകന്‍ ഭദ്രന്‍. സൂക്ഷ്മതയോടെ പരിലാളിച്ച വിദഗ്ധതയോടെ പ്യാലിയെ ഒരു കവിത പോലെ റിന്‍ മിറ ബബിത വളര്‍ത്തിയെടുത്തു എന്ന് പറയാതിരിക്ക വയ്യെന്നും സ്‌കൂളുകളില്‍ ഇന്നും തുരുമ്പെടുത്തു കലഹരണപ്പെട്ട പാനിപ്പത്ത് യുദ്ധം പഠിപ്പിച്ച് സമയം കളയാതെ അധ്യാപകര്‍ ഇത്തരത്തില്‍ ഉള്ള സിനിമകള്‍ ഈ തലമുറയെ കാണിക്കാന്‍ മുന്‍കൈ എടുക്കണമെന്നും ഭദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പ്യാലി എന്ന ഒരു കൊച്ചുമിടുക്കിയെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ.

ഭദ്രന്റെ വാക്കുകള്‍

യാദൃശ്ചികമായി 'പ്യാലി' സിനിമയുടെ trailer കണ്ടപ്പോള്‍ I become excited - ആ ചലച്ചിത്രം തീയറ്ററുകളില്‍ വരുന്നു എന്നതും ദുല്‍ഖര്‍ സല്‍മാന്റെ Wayfarer films അതിന്റെ co-production ഏറ്റെടുത്തുകൊണ്ട് റിലീസ് ചെയ്യുന്നു എന്നതും ഒരു വാര്‍ത്തയാണ്. തീയറ്ററുകളെ സ്വാധീനിക്കാന്‍ കഴിവില്ലാത്ത കമ്പനികള്‍ ആ ചിത്രത്തെ നശിപ്പിച്ച് കളയും എന്നുള്ളത് ഉറപ്പ്. അത്ര ഒരു ഗംഭീര content ആയിരുന്നു ആ സിനിമയ്ക്കുള്ളിലെ സ്പിരിറ്റ്. നിങ്ങളോരോരുത്തരും കുടുംബത്തോടൊപ്പം നമ്മുടെ മക്കളെ കാണിച്ചു കൊടുക്കേണ്ട ഒരു ചലച്ചിത്രം തന്നെ ആണ് ഇത് . ഞാന്‍ കഴിഞ്ഞതിന് മുമ്പിലത്തെ സ്റ്റേറ്റ് അവാര്‍ഡ് കമ്മിറ്റിയില്‍ ജൂറി ആയിരിക്കെ എന്നെ ഏറ്റവും അധികം സ്പര്‍ശിച്ച അപൂര്‍വം സിനിമകളില്‍ ഒന്നായിരുന്നു 'പ്യാലി '. അതിന്റെ കെട്ടുറപ്പുള്ള തിരക്കഥയും ഒരു പൂമ്പാറ്റയ്ക്ക് പുറകെ ഓടുന്ന ഒരു കുട്ടിയുടെ കാലടികള്‍ പോലെ, ഫ്രെയിമുകളുടെ കഥയ്ക്ക് പിറകെ ഉള്ള സഞ്ചാരം അത്യുജ്ജ്വലമായിരുന്നു . ഭ്രൂണത്തിലെ ശിശുവിനെ തിരിച്ചറിഞ്ഞ അമ്മ, ചലനത്തിലും ശ്വാസത്തിലും ജീവരസത്തില്‍ കഴിയുന്ന കുഞ്ഞിനെ സൂക്ഷ്മതയോടെ പരിലാളിച്ച വിദഗ്ധതയോടെ പ്യാലിയെ ഒരു കവിത പോലെ റിന്‍ and ബബിത വളര്‍ത്തിയെടുത്തു എന്ന് പറയാതിരിക്ക വയ്യ

സ്‌കൂളുകളില്‍ ഇന്നും തുരുമ്പെടുത്തു കലഹരണപ്പെട്ട പാനിപ്പത്ത് യുദ്ധം പഠിപ്പിച്ച് സമയം കളയാതെ അധ്യാപകര്‍ ഇത്തരത്തില്‍ ഉള്ള സിനിമകള്‍ ഈ തലമുറയെ കാണിക്കാന്‍ മുന്‍കൈ എടുക്കണം.

പ്യാലി എന്ന അഞ്ചുവയസ്സുകാരിയുടെയും അവളുടെ ലോകം തന്നെയായ സിയയുടെയും കഥയാണ് പ്യാലി പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസും അതുല്യനടന്‍ എന്‍ എഫ് വര്‍ഗീസിന്റെ സ്മരണാര്‍ത്ഥമുള്ള എന്‍ എഫ് വര്‍ഗീസ് പിക്‌ചേഴ്സും ചേര്‍ന്നാണ് പ്യാലി നിര്‍മ്മിച്ചിരിക്കുന്നത്. സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ബബിതയും റിനും ചേര്‍ന്നാണ്. ആര്‍ട്ടിനും ബാലതാരത്തിനുമുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ പ്യാലി ജൂലൈ എട്ടിന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. ബാര്‍ബി ശര്‍മ്മ, ജോര്‍ജ് ജേക്കബ്, ശ്രീനിവാസന്‍, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍, ആടുകളം മുരുഗദോസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നിര്‍മ്മാതാവ് - സോഫിയ വര്‍ഗ്ഗീസ് & വേഫറര്‍ ഫിലിംസ്, ക്യാമറ - ജിജു സണ്ണി, സംഗീതം - പ്രശാന്ത് പിള്ള, എഡിറ്റിങ് - ദീപു ജോസഫ്, പ്രൊജക്റ്റ് ഡിസൈനര്‍ - ഗീവര്‍ തമ്പി, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി, പ്രൊഡക്ഷന്‍ ഡിസൈനര്‍ - സന്തോഷ് രാമന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിഹാബ് വെണ്ണല, മേക്കപ്പ്- ലിബിന്‍ മോഹന്‍, കോസ്റ്റ്യൂം - സിജി തോമസ്, കലാ സംവിധാനം - സുനില്‍ കുമാരന്‍, വരികള്‍ - പ്രീതി പിള്ള, ശ്രീകുമാര്‍ വക്കിയില്‍, വിനായക് ശശികുമാര്‍, സ്റ്റില്‍സ് - അജേഷ് ആവണി, പി. ആര്‍. ഒ - പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അനൂപ് സുന്ദരന്‍, നൃത്ത സംവിധാനം - നന്ദ, ഗ്രാഫിക്‌സ് - WWE, അസോസിയേറ്റ് ഡയറക്ടര്‍ - അലക്‌സ്, ശ്യാം പ്രേം, സൗണ്ട് മിക്സ് - ഫസല്‍ എ. ബക്കര്‍, കളറിസ്റ്റ് - ശ്രീക് വാരിയര്‍, ടൈറ്റില്‍സ് - വിനീത് വാസുദേവന്‍, മോഷന്‍ പോസ്റ്റര്‍ - സ്‌പേസ് മാര്‍ലി, പബ്ലിസിറ്റി ഡിസൈന്‍ - വിഷ്ണു നാരായണന്‍.

'പ്രായമായ ഗെറ്റപ്പിൽ പരസ്പരം മുഖം തിരിച്ച് വിനായകനും സുരാജും' ; തെക്ക് വടക്ക് സിനിമയുടെ ലുക്ക് പുറത്ത്

'ആരും കാണാ മണിമേട് കണ്ടേ വരാം' ; വിധു പ്രതാപിന്റെ ആലാപനത്തിൽ സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്. ഐയിലെ ആദ്യ ഗാനം

'കോമഡി എന്റർടൈനറല്ല വെഡ്‌ഡിങ് എന്റർടൈനറാണ് ഗുരുവായൂരമ്പല നടയിൽ' ; സ്ക്രിപ്റ്റും സിനിമയും ചിരിപ്പിച്ചെന്ന് പൃഥ്വിരാജ്

'ആനന്ദേട്ടനെ പോലെ തെളിഞ്ഞ മനസ്സും ക്ഷമാശീലവും ഉള്ള ഒരു മനുഷ്യനെ ഞാനിതുവരെ കണ്ടിട്ടില്ല' ; ഗുരുവായൂരമ്പല നടയിൽ റിലീസ് ടീസർ

'രണ്ടും ഒരേ ഇനമാ ക്രിമിനൽസ്, ത്രില്ലറുമായി ജിസ് ജോയ്' ; ആസിഫ് അലി - ബിജു മേനോൻ ചിത്രം തലവൻ ട്രെയ്‌ലർ

SCROLL FOR NEXT