Film News

എന്തുകൊണ്ട് ദിലീഷ് പോത്തന്‍? മികച്ച സംവിധായകനെ കുറിച്ച് ജൂറി

2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി ദിലീഷ് പോത്തന്‍. ജോജി എന്ന ചിത്രത്തിനാണ് പുരസ്‌കാരം.

'ഹിംസാത്മകമായ ആണധികാര വ്യവസ്ഥ നിലവിലിരിക്കുന്ന ഒരു കുടുംബാന്തരീക്ഷത്തിലെ മനുഷ്യജീവിതങ്ങളുടെ മാനസിക വ്യാപാരങ്ങളെ അതിസൂക്ഷ്മമായി ആവിഷ്‌കരിക്കുന്ന ചലച്ചിത്രഭാഷയുടെ ശില്‍പ്പഭദ്രമായ പ്രയോഗത്തിനാ'ണ് ദിലീഷ് പുരസ്‌കാരത്തിന് അര്‍ഹനായതെന്ന് ജൂറി പറയുന്നു.

ജോജി മികച്ച അവലംബിത തിരക്കഥയായും തിരഞ്ഞെടുക്കപ്പെട്ടു. തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനാണ് പുരസ്‌കാരം. ഉണ്ണിമായ പ്രസാദിനും ജോജിയിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. പശ്ചാത്തല സംഗീതത്തിന് ജസ്റ്റിന്‍ വര്‍ഗീസും പുരസ്‌കാരത്തിന് അര്‍ഹനായി.

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത 'ജോജി' ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഫഹദ് ഫാസിലാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ജോജിയെ അവതരിപ്പിച്ചിരിക്കുന്നത്.

സയ്യിദ് മിര്‍സ അധ്യക്ഷനായ ജൂറിയിലേക്ക് 29 സിനിമകളാണ് പ്രാഥമിക ജൂറി അയച്ചത്. രണ്ട് സിനിമകള്‍ അന്തിമ ജൂറിയിലേക്ക് വിളിച്ചു. കെ.ഗോപിനാഥന്‍, സുന്ദര്‍ദാസ്, ബോംബെ ജയശ്രീ, സുരേഷ് ത്രിവേണി, ഹരീന്ദ്രനാഥ് ദ്വാരക് വാര്യര്‍, ഫൗസിയ ഫാത്തിമ എന്നിവരാണ് ജൂറി അംഗങ്ങള്‍. 142 ചിത്രങ്ങളാണ് പരിഗണിക്കപ്പെട്ടത്. 31 സിനിമകളാണ് അന്തിമ ജൂറിക്ക് മുന്നിലെത്തിയത്.

'രാമനാരായണ്‍ ഭയ്യാര്‍' മരിച്ചതല്ല, തല്ലിക്കൊന്നതാണ്; ഉത്തരേന്ത്യയിലല്ല, വാളയാറില്‍

അംബേദ്കര്‍ മുസ്ലീം വിരുദ്ധനാണോ? അംബേദ്കറെ കാവിവത്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ടോ? Dr.T.S.Syam Kumar Interview

പുതുവത്സരം ആഘോഷമാക്കാൻ ഷാർജ: മൂന്നിടത്ത് കരിമരുന്ന് പ്രയോ​ഗങ്ങൾ, നിരവധി കലാപരിപാടികൾ

മലയാളിയായ വി നന്ദകുമാർ റീട്ടെയ്ൽ പ്രൊഫഷ്ണൽ ഓഫ് ദി ഇയർ

പ്രീതി മുകുന്ദന്റെ കിടിലൻ ഡാൻസും, ഒപ്പം ആ 'പഴയ നിവിനും'; കളറായി 'സർവ്വം മായ'യിലെ ആദ്യഗാനം

SCROLL FOR NEXT