Film News

അവഞ്ചേഴ്‌സിനെ പിന്നാലാക്കി ദില്‍ ബെച്ചാര; സുശാന്ത് ചിത്രത്തിന് ലഭിച്ചത് 8.7 മില്യണ്‍ ലൈക്കുകള്‍

സുശാന്ത് സിങ് രജ്പുതിന്റെ അവസാന ചിത്രം 'ദില്‍ ബെച്ചാര'യുടെ ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം പിടിച്ചത് ചുരുങ്ങിയ സമയം കൊണ്ടായിരുന്നു. 8.7 മില്യണ്‍ ലൈക്കുകളാണ് ഇതുവരെ ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്ന വീഡിയോ എന്ന റെക്കോര്‍ഡും ദില്‍ ബെച്ചാര ട്രെയിലര്‍ നേടിയിരുന്നു. ഹോളിവുഡ് ചിത്രമായ അവഞ്ചേഴ്‌സിനെ പിന്നിലാക്കിയായിരുന്നു ഈ നേട്ടം.

ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജൂലൈ ആറിന് വൈകിട്ട് നാല് മണിക്കാണ് ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബിലെത്തിയത്. ട്രെയിലര്‍ പുറത്തിറങ്ങി 24 മണിക്കൂറില്‍ 4.8 മില്യണ്‍ ലൈക്കുകളായിരുന്നു ലഭിച്ചത്. ഇതുവരെ അഞ്ച് കോടിയിലധികം പേര്‍ ട്രെയിലര്‍ കണ്ടിട്ടുണ്ട്.

2014ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ദ ഫോള്‍ട്ട് ഇന്‍ ഔര്‍ സ്റ്റാര്‍സിന്റെ റീമേക്കാണ് ദില്‍ ബെച്ചാര. പുതുമുഖമായ സഞ്ജനയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സുശാന്തിന്റെ അടുത്ത സുഹൃത്തും കാസ്റ്റിങ് ഡയറക്ടറുമായ മുകേഷ് ചബ്ര ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ജൂലൈ 24 മുതല്‍ ചിത്രം ഡിസ്‌നി ഹോട്ട്‌സ്റ്റാറില്‍ സ്ട്രീം ചെയ്യും. സുശാന്തിനോടുള്ള ആദരസൂചകമായി ദില്‍ ബെച്ചാര സൗജന്യമായി സ്ട്രീം ചെയ്യുമെന്ന് സംവിധായകന്‍ അറിയിച്ചിരുന്നു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT