Film News

'ജനഗണമന'യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണി, നിര്‍മ്മാണം ലിസ്റ്റിന്‍; നിവിന്‍ പോളി ചിത്രത്തിന് തുടക്കമായി

ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് തുടക്കമായി, നിവിന്‍ പോളി നായകനാകുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ജനഗണമനയുടെ തിരക്കഥാകൃത്ത് തന്നെയായ ഷാരിസ് മുഹമ്മദാണ്. നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ പിക്‌ചേഴ്‌സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

സുധീപ് ഇളമണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം, ജേക്‌സ് ബിജോയാണ് സംഗീതം, കലാസംവിധാനം പ്രശാന്ത് മാധവ്.

രാജീവ് രവി സംവിധാനം ചെയ്ത തുറമുഖമാണ് ഇപ്പോള്‍ തിയ്യേറ്ററുകളിലുള്ള നിവിന്‍ ചിത്രം. നിരവധി തവണ റിലീസ് മുടങ്ങിയ ചിത്രം നീണ്ട കാത്തിരിപ്പിന് ശേഷമായിരുന്നു റിലീസ് ചെയ്തത്. ലിസ്റ്റിന്‍ സ്റ്റീഫന്‍ തന്നെയായിരുന്നു തുറമുഖവും വിതരണത്തിനെത്തിച്ചത്.

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നിവിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. ചിത്രത്തിന്റെ ഷൂട്ടിങ്ങ് യുഎഇയില്‍ പുരോഗമിക്കുകയാണ്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍പ്കിചേഴ്‌സും ചേര്‍ന്ന് തന്നെയാണ് ചിത്രവും നിര്‍മിക്കുന്നത്.

ക്വീനിന് ശേഷം ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ പൃഥ്വിരാജിനെയും സുരാജ് വെഞ്ഞാറമ്മൂടിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമായിരുന്നു ജനഗണമന. കഴിഞ്ഞ വര്‍ഷം തിയ്യേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണമായിരുന്നു നേടിയത്.

'കൂമൻ' ആവർത്തിക്കാൻ ആസിഫ് അലി-ജീത്തു ജോസഫ് കൂട്ടുകെട്ട്; 'മിറാഷ്' നാളെ തിയറ്ററുകളിലേക്ക്

ലോകയുടെ 10 കോപ്പികളെങ്കിലും ഉടൻ തന്നെ ബോളിവുഡിൽ കാണാം, അവിടെ നടക്കുന്നത് വില കുറഞ്ഞ അനുകരണം: അനുരാഗ് കശ്യപ്

ഗാസയിലെ കരയുദ്ധം മനുഷ്യത്വമില്ലായ്മയുടെ അങ്ങേയറ്റം; ഡോ.എ.കെ.രാമകൃഷ്ണന്‍ അഭിമുഖം

ദുബായിലെ ലിവാനിൽ കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ പ്രസ്റ്റൺ പദ്ധതിക്ക് തുടക്കമായി

ഇതുവരെയുള്ള ജീത്തു ജോസഫ് സിനിമകളിൽ നിന്ന് കുറച്ച് വ്യത്യസ്‍തമാണ് മിറാഷ്: ആസിഫ് അലി

SCROLL FOR NEXT