Film News

'സ്വര്‍ഗത്തിലെ കട്ടുറുമ്പു'മായി ധ്യാന്‍ ശ്രീനിവാസന്‍ ; കൊല്ലം സുധിയുടെ അവസാന ചിത്രങ്ങളിലൊന്ന് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി

ധ്യാന്‍ ശ്രീനിവാസനും ഗായത്രി അശോകനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. മൈന ക്രീയേഷന്‍സിന്റെ ബാനറില്‍ കെ.എന്‍ ശിവന്‍കുട്ടന്‍ കഥയെഴുതി ജെസ്പാല്‍ ഷണ്മുഖന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് വിജു രാമചന്ദ്രനാണ്. കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ അന്തരിച്ച കൊല്ലം സുധി അവസാനമായി അഭിനയിച്ച ചിത്രങ്ങളിലൊന്ന് കൂടിയാണ് 'സ്വര്‍ഗത്തിലെ കട്ടുറുമ്പ്'.

അപ്പാനി ശരത്, ശ്രീകാന്ത് മുരളി, ജോയ് മാത്യു, ചെമ്പില്‍ അശോകന്‍, ശിവന്‍കുട്ടന്‍, ഗൗരി നന്ദ, അംബിക മോഹന്‍, മഹേശ്വരി അമ്മ, പാഷാണം ഷാജി, നിര്‍മ്മല്‍ പാലാഴി, ഉല്ലാസ് പന്തളം, ജയകൃഷ്ണന്‍, ചാലിപാലാ, സുധി കൊല്ലം, കോബ്ര രാജേഷ്, നാരായണന്‍കുട്ടി, പുന്നപ്ര അപ്പച്ചന്‍, രാജേഷ് പറവൂര്‍, രഞ്ജിത്ത് കലാഭവന്‍, ചിഞ്ചു പോള്‍, റിയ രഞ്ജു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ഹാസ്യത്തിനും പാട്ടുകള്‍ക്കും ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.രമേഷ് പണിക്കര്‍ ആണ് സഹനിര്‍മ്മാതാവ്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -സിറില്‍ കെ ജെയിംസ്, റിയ രഞ്ജു പാലക്കാട്, ഛായാഗ്രഹണം -അശ്വഘോഷന്‍, സംഗീതം -ബിജിബാല്‍, വരികള്‍ -സന്തോഷ് വര്‍മ്മ, സാബു ആരക്കുഴ. എഡിറ്റര്‍ -കപില്‍ കൃഷ്ണ, പ്രോജക്റ്റ് ഡിസൈനര്‍ -ബാദുഷ എന്‍ എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -വിനോദ് പറവൂര്‍, ആര്‍ട്ട് -കോയാസ്, കോസ്റ്റ്യൂം -കുമാര്‍ എടപ്പാള്‍, മേക്കപ്പ് -രാജീവ് അങ്കമാലി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -ജയരാജ്, അസോസിയേറ്റ് ഡയറക്ടര്‍ -രാജേഷ് ഓയൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് -റിയാസ് പട്ടാമ്പി, ഷിബു പന്തലങ്ങോട്, അനീഷ് കോട്ടയം, പി.ആര്‍.ഓ -പി.ശിവപ്രസാദ്, സ്റ്റില്‍സ് -ശ്രീനി മഞ്ചേരി, ഡിസൈന്‍സ് - മനു ഡാവിഞ്ചി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

മദ്യനയത്തിലെ തർക്കം; എന്തുകൊണ്ട് ബക്കാഡി വിവാദമാകുന്നു?

'ബാലൻ' ഒരുക്കിയത് പൂർണമായും സിങ്ക് സൗണ്ടിൽ: ഓഡിയോഗ്രാഫേഴ്സ് ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ അഭിമുഖം

ഗംഭീര ആക്ഷനും ശക്തമായ രാഷ്ട്രീയവുമായി 'അനന്തൻ കാട്' നാളെ മുതൽ; ബുക്കിംഗ് തുടങ്ങി

കീർ സ്റ്റാർമറുടെ രാജി; യുകെ രാഷ്ട്രീയത്തിൽ തുടരുന്ന അസ്ഥിരതയും കാലാവധി പൂർത്തിയാക്കാനാവാതെ പടിയിറങ്ങുന്ന പ്രധാനമന്ത്രിമാരും

ഡെലിവറി ബോയിൽ തുടങ്ങി വാട്‌സാപ്പിലേക്ക്; ക്രെഡ് സ്ഥാപകൻ കുനാൽ ഷായുടെ ഗ്ലോബൽ യാത്ര!

SCROLL FOR NEXT